തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍(ആര്‍.സി.സി) എത്തുന്ന രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യമായി യാത്ര ചെയ്യാം. രോഗിക്ക് ഒപ്പം കൂടെയുള്ള ഒരാള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സര്‍ക്കുലര്‍ സര്‍വീസ് ഗതാഗതമന്ത്രി ആന്‍റണി രാജു ഫാളാഗ് ഓഫ് ചെയ്‌തു.
പ്രാരംഭ ഘട്ടത്തില്‍ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. നിലവില്‍ ആര്‍.സി.സിയിലേക്കുള്ള സര്‍വീസിന് പുറമെയാണിത്. ക്യാന്‍സര്‍ ചികിത്സാകേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന ഒന്നാമത്തെ സര്‍വീസ് ചാലക്കുഴി ലൈന്‍, പട്ടം സെന്‍റ് മേരീസ്, കേശവദാസപുരം, ഉള്ളൂര്‍ മെഡിക്കല്‍ കോളജ്, എസ്.എ.ടി, ശ്രീചിത്ര വഴി ആര്‍.സി.സിയില്‍ എത്തിച്ചേരും.
രണ്ടാമത്തെ സര്‍വീസ് ആര്‍.സി.സിയില്‍ നിന്ന് പുറപ്പെട്ട് മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, കോസ്‌മോ, പൊട്ടക്കുഴി, വൈദ്യുതി ഭവന്‍, പട്ടം, ചാലക്കുഴി ലൈന്‍, മെഡിക്കല്‍ കോളജ്, എസ്.എ.ടി, ശ്രീചിത്ര വഴി ആര്‍.സി.സിയില്‍ എത്തിച്ചേരും. നിംസ് മെഡിസിറ്റിയും കനിവ് എന്ന സന്നദ്ധ സംഘടന 10000 പേര്‍ക്കുവീതം സൗജന്യ യാത്രയ്ക്കായുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
ALSO READ: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവ് സാധ്യത തള്ളാതെ കോടിയേരി