ETV Bharat / state

തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാക്കില്ല: എംബി രാജേഷ് - തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ

താത്കാലിക നിയമനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കും അവകാശമുണ്ടെന്നും അതിൽ ഏകപക്ഷീയമായി ഇടപെടാനാകില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

minister mb rajesh  thiruvananthapuram corporation appointment  employment exchange minister mb rajesh  തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ  എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച്  തദ്ദേശ സ്ഥാപനങ്ങളിലെ നിയമനങ്ങൾ  എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ  തിരുവനന്തപുരം നഗരസഭ
തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാക്കില്ല: എംബി രാജേഷ്
author img

By

Published : Nov 6, 2022, 5:56 PM IST

തിരുവനന്തപുരം: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാക്കുന്നത് പരിഗണനയിലില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത്തരം നിയമനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കും അവകാശമുണ്ട്. അതിൽ ഏകപക്ഷീയമായി ഇടപെടാനാകില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ എംപ്ലോയ്മെന്‍റ് വഴി നികത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട്

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. നാളെ യോഗം ചേരും.

Also Read: 'കത്ത് താന്‍ തയ്യാറാക്കിയതല്ല': വിവാദ കത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.