തിരുവനന്തപുരം: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി എംബി രജേഷ്. മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്‌താവനകള്‍ നടത്തിയാല്‍ അവരെ പിന്‍വലിക്കുമെന്ന് പറയുന്ന ഗവര്‍ണറോട് മൂന്ന് കാര്യങ്ങള്‍ ആദരവോടെ വ്യക്തമാക്കട്ടെയെന്ന മുഖവുരയോടെയാണ് പോസ്റ്റ്. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ലെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ പോസ്റ്റ് ഉടന്‍ തന്നെ മന്ത്രി പിന്‍വലിച്ചു. ആരെയും അന്തസോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും 90 വയസ് കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പ്ലഷര്‍ എന്നത്, രാജവാഴ്‌ചയിലെ രാജാവിന്‍റെ 'അഭീഷ്‌ടം' അല്ല എന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെയെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരുന്നു പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട ഗവര്‍ണറുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പറയുന്നത്, മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്‌താവനകള്‍ നടത്തിയാല്‍ അവരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങള്‍ ആദരവോടെ വ്യക്തമാക്കട്ടെ.
- വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ല. ആരെയും അന്തസോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
- ഒരു വൈസ്‌ചാന്‍സലറെ 'ക്രിമിനലെന്നും', 90 വയസ് കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാള്‍ക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്‍റെ സംസ്‌കാരമല്ല.
- ജനാധിപത്യത്തില്‍ ഗവര്‍ണറുടെ 'Pleasure' എന്നത്, രാജവാഴ്‌ചയിലെ രാജാവിന്‍റെ 'അഭീഷ്‌ടം' അല്ല എന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ.
ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്‌ധമായി വ്യക്തമാക്കുന്നുണ്ട്.
ബഹുമാനപ്പെട്ട ഗവര്‍ണറുടെ പേരില്‍ ഇതുപോലെയുള്ള ട്വീറ്റ് തയ്യാറാക്കുന്നവരാണ് അദ്ദേഹത്തിന്‍റെ പദവിക്ക് കളങ്കമേല്‍പ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.
Noticed a tweet from Hon. Governor of Kerala. It states that the statements of individual ministers that lower the dignity of the office of the Governor can invite action including withdrawal of pleasure. Please allow me to bring three things to honorable governor's kind attention.
1. Criticism never ' lowers the dignity' of any office. Nobody is beyond criticism in a democracy. Everyone has a right to criticize anyone in a dignified manner.
2. It is not any Minister from Kerala who called a Vice Chancellor a ' criminal' and a nonagenarian historian of India a ' goonda '. No Minister has used such a language about anyone in Kerala. No one will use it also. It is not the culture of the left.
3. With all the respect, let me remind the honourable governor's office that in a Democracy the 'pleasure' of governor is not equivalent to the 'pleasure' of the king in a Monarchy. Article 164 of the Indian constitution and many supreme court judgements categorically clarified this fact.
Not the Ministers, it is those who prepare such tweets for Governor are actually lowering the diginity of his office. It would be good if Hon. Governor is well beware of them.