ETV Bharat / state

മാധ്യമങ്ങളില്‍ പലരും അധികാരത്തിന്‍റെ ആര്‍പ്പുവിളി സംഘങ്ങളായി മാറാന്‍ വ്യഗ്രത കാണിക്കുന്നു : എം ബി രാജേഷ്

author img

By

Published : Jan 29, 2023, 7:49 PM IST

ദേശീയ തലത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും കേരളത്തിലെ മാധ്യമങ്ങൾ അകലം പാലിക്കുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയാണെന്നും മന്ത്രി എം ബി രാജേഷ്

M B Rajesh  മന്ത്രി എം ബി രാജേഷ്  മാധ്യമങ്ങൾ അകലം പാലിക്കുന്നു  അധികാരത്തിന്‍റെ ആര്‍പ്പുവിളി  കേരളത്തിലെ മാധ്യമങ്ങൾ  മാധ്യമ സ്വാതന്ത്ര്യം  മാധ്യമദിനം  minister m b Rajesh criticized media  Kerala media community  media  freedom of media  media day  മാധ്യമങ്ങള്‍  ജനാധിപത്യം നേരിടുന്ന വെല്ലുവിളി
മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്
മന്ത്രി എം ബി രാജേഷ് മാധ്യമ ദിനാഘോഷ ഉദ്‌ഘാടന പ്രസംഗത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങളില്‍ പലരും അധികാരത്തിന്‍റെ ആര്‍പ്പുവിളി സംഘങ്ങളായി മാറാന്‍ വ്യഗ്രത കാണിക്കുന്നെന്നും അക്ഷരാര്‍ഥത്തില്‍ തുറുങ്കിനും തോക്കിനുമിടയിലെ നേരിയ നൂൽപ്പാലത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഇപ്പോള്‍ കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും ദേശീയ തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല.

ദേശീയ പ്രശ്‌നങ്ങളില്‍ നിന്നും കേരളത്തിലെ മാധ്യമങ്ങള്‍ സുരക്ഷിതമായ അകലം പാലിക്കുന്നു. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇന്ന് നേരിടുന്നത് ഒറ്റപ്പെട്ട വെല്ലുവിളിയല്ലെന്നും അത്യന്തികമായി ജനാധിപത്യത്തിന് തന്നെ നേരിടുന്ന വെല്ലുവിളിയാണെന്നും എം ബി രാജേഷ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്‍റെ ഏറ്റവും ഉയർന്ന വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതേ ജനാധിപത്യ പ്രതിസന്ധി മാധ്യമ രംഗത്തും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതും എങ്ങനെ അതിനെ അഭിസംബോധന ചെയ്യുന്നുവെന്നതും പ്രധാനമാണ്.

ഈ പ്രതിസന്ധിക്ക് മുന്‍പില്‍ നിസംഗരോ, നിഷ്‌ക്രിയരോ, വിധേയരോ ആയി മിക്ക മാധ്യമങ്ങളും മാറുന്ന കാഴ്‌ചയാണ് നാം ഇന്ന് കാണുന്നത്. ഇത് ആശങ്കയും അലോസരവും ഉണ്ടാക്കുന്നു. ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് മുന്‍പില്‍ നിശബ്‌ദരായി തീരുക മാത്രമല്ല ഇതിനോട് മാധ്യമങ്ങള്‍ പൊരുത്തപ്പെടുകയും ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പാളയത്തെ വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും 'ദി വയര്‍' എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ കോടതി വിധികള്‍ വിമര്‍ശനത്തിന് അതീതമല്ലെന്നും കോടതി വിധികളെ അതുപോലെ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്‌റ്റെനോഗ്രാഫര്‍മാരുടെ ജോലിയല്ല മാധ്യമപ്രവര്‍ത്തനമെന്നും സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള രൂക്ഷമായ ആക്രമണത്തിന്‍റെ ഏറ്റവും അടുത്ത കാലത്തുള്ള ഉദാഹരണമാണ് ബി ബി സി ഡോക്യുമെന്‍ററിക്ക് നേരിട്ട ഓണ്‍ലൈന്‍ നിരോധനമെന്നും ഇത് രാജ്യസുരക്ഷയ്ക്ക്‌ ഭീഷണി ഉയര്‍ത്തുമെന്ന വാദം യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

'കാരവന്‍' മാഗസിന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, കെയുഡബ്‌ള്യുജെ സെക്രട്ടറി അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.