ETV Bharat / state

Minister Antony Raju About KSRTC Salary 'ധനവകുപ്പ് പണം അനുവദിച്ചാല്‍ ഉടന്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും': ആന്‍റണി രാജു - ഓണം അലവന്‍സ്

Minister Antony Raju About Onam Allowance | ഓണം അലവന്‍സ് (onam allowance) സംബന്ധിച്ച പ്രശ്‌നത്തിന് മാനേജ്‌മെന്‍റ് - യൂണിയന്‍ ചര്‍ച്ചയിലൂടെ പരിഹാരമാകുമെന്നും മന്ത്രി ആന്‍റണി രാജു

minister antony raju  antony raju  ksrtc  salary distribution  ksrtc pension  onam allowance  Minister About Onam Allowance  financial crisis  High court on delaying salary  ധനവകുപ്പ്  ആന്‍റണി രാജു  ആന്‍റണി രാജു  കെഎസ്‌ആര്‍ടിസി  സാമ്പത്തിക പ്രതിസന്ധി  ഓണം അലവന്‍സ്  തിരുവനന്തപുരം
Minister Antony Raju About KSRTC Salary| ധനവകുപ്പ് പണം അനുവദിച്ചാല്‍ ഉടന്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും; ആന്‍റണി രാജു
author img

By

Published : Aug 21, 2023, 11:05 PM IST

മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (KSRTC) ശമ്പളം (Salary) ധനവകുപ്പ് പണം അനുവദിച്ചാല്‍ ഉടന്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony raju). ഓണം അലവന്‍സ് (Onam allowance) സംബന്ധിച്ച പ്രശ്‌നത്തിന് മാനേജ്‌മെന്‍റ് യൂണിയന്‍ ചര്‍ച്ചയിലൂടെ പരിഹാരമാകും. സർക്കാർ തീരുമാനം കെഎസ്ആർടിസിയെ പരമാവധി സഹായിക്കുകയാണെന്നും ധനവകുപ്പ് പണം ഉടൻ അനുവദിക്കുമെന്നും ഇങ്ങനെ വന്നാല്‍ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി (Financial crisis) മൂലമാണ് പണം സമയബന്ധിതമായി അനുവദിക്കാനാകാത്തത്. അതേസമയം ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. കൂപ്പൺ അംഗീകരിക്കാനാകില്ലെന്നും ശമ്പളം പണമായി തന്നെ നൽകണമെന്നും കോടതി വ്യക്തമാക്കി. ശമ്പളത്തിനും അലവൻസിനുമായുള്ള 40 കോടി രൂപ സഹായധനം സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സഹായം നല്‍കുന്നത് വൈകിപ്പിക്കുന്നത് എന്തിന് (High court on delaying salary): കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിനാലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വീണ്ടും വിമര്‍ശനം ഉണ്ടായത്. ശമ്പളം പണമായി തന്നെ നല്‍കണമെന്ന് കര്‍ശന നിലപാടെടുത്ത ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് കൂപ്പണ്‍ രീതി അനുവദിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. ധനസഹായം നല്‍കിയാലെ ശമ്പളം വിതരണം ചെയ്യാനാകുവെന്ന് സര്‍ക്കാരിനറിയാം. പിന്നെന്തിനാണ് സഹായം നല്‍കുന്നത് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

കെഎസ്‌ആര്‍ടിസിയെ സ്വകാര്യവത്‌കരിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നും ഒരു ഘട്ടത്തില്‍ കോടതി ചോദ്യമുന്നയിച്ചു. കഴിഞ്ഞ വര്‍ഷവും ഓണത്തിന് ശമ്പളം നല്‍കമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.

പിന്നീട് ശമ്പളം പണമായും കൂപ്പണായും നല്‍കാമെന്ന തീരുമാനമെടുത്തെങ്കിലും അത് പരാജയപ്പെട്ടു. ജീവനക്കാര്‍ തലങ്ങും വിലങ്ങും വാഹനം ഓടിക്കുകയാണ്. മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് ഉന്നതതലയോഗം ചേര്‍ന്നതെന്തിനാണ്. പത്ത് കോടി രൂപ തരില്ലെന്നറിയിക്കാനാണോയെന്നും സിംഗിള്‍ ബെഞ്ച് പരിഹസിച്ചു.

എന്തുകൊണ്ട് സർക്കാരിന് കെഎസ്ആർടിസിക്ക് പണം നൽകാൻ കഴിയുന്നില്ല. പലതവണ കോടതി ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നതിൽ ഹൃദയ വേദനയുണ്ട്. 80 കോടി രൂപയാണ് ശമ്പളം മുഴുവനും കൊടുത്തുതീർക്കാനായി വേണ്ടത്.

30 കോടി രൂപ ശമ്പളയിനത്തിലും അലവൻസായി പത്ത് കോടി രൂപയും ആവശ്യമാണെന്നാണ് കെഎസ്ആർടിസി അറിയിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവൻ ഒരുമിച്ച് നൽകണമെന്ന് യൂണിയൻ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകുന്നതെന്നും കെഎസ്ആർടിസി നിലപാടെടുത്തു. കെഎസ്ആർടിസിക്ക് 40 കോടി നൽകുന്ന കാര്യത്തിൽ തീരുമാനം ഉടനറിയിക്കാനാവശ്യപ്പെട്ട ഹൈക്കോടതി ശമ്പളം / പെൻഷൻ വിഷയങ്ങളിലുള്ള ഹർജികൾ വ്യാഴാഴചത്തേക്ക് മാറ്റി.

പെന്‍ഷന്‍ വിതരണം മുടങ്ങുന്നതില്‍ പ്രതിഷേധം (Protest against lack of pension distribution): അതേസമയം, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ (pension) വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 18ന് കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ksrtc pensioners organisation) രാപ്പകല്‍ സമരത്തിന് തുടക്കമിട്ടിരുന്നു. 18 മുതല്‍ 20 വരെയായിരുന്നു സമരം നടത്തിയത്. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക, ഫെസ്‌റ്റിവല്‍ അലവന്‍സ് കുടിശ്ശിക സഹിതം നല്‍കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം അനുവദിക്കുക, എക്‌സ്‌ ഗ്രേഷ്യക്കാര്‍, 2021-22ല്‍ പെന്‍ഷനായവര്‍ എന്നിവരുടെ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.