ETV Bharat / state

ബഫര്‍ സോണ്‍ : ആരും ആശങ്കപ്പെടേണ്ടതില്ല, കോടതിയ്‌ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടും : എ കെ ശശീന്ദ്രന്‍

author img

By

Published : Mar 1, 2023, 8:12 PM IST

ബഫർ സോൺ വിഷയത്തിൽ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വനം വകുപ്പ് മന്ത്രി. വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Minister AK Saseendran talk about Buffer zone  ബഫര്‍ സോണ്‍  ആരും ആശങ്കപ്പെടേണ്ടതില്ല  കോടതിയ്‌ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടും  എ കെ ശശീന്ദ്രന്‍  വനം വകുപ്പ് മന്ത്രി  Minister AK Saseendran talk about Buffer zone  Minister AK Saseendran  Buffer zone  വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ  kerala news updates  latest news in kerala  ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം : ബഫർ സോണിൽ ആർക്കും ആശങ്ക വേണ്ടെന്നും കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ബഫർ സോൺ വിഷയത്തിൽ സർക്കാരിന്‍റെ വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികളും ഭൂതല സർവേയും പരിഗണിച്ചാണ് ജസ്റ്റിസ്‌ തോട്ടത്തിൽ രാധാകൃഷ്‌ണന്‍ സമിതി പരിശോധന നടത്തിയത്.

മറ്റ് സമിതികളിൽ നിന്ന് വ്യത്യസ്‌തമാണ് ഇപ്പോഴത്തെ സമിതി. ഇന്നലെ വിദഗ്‌ധ സമിതിയുടെ കാലാവധി അവസാനിച്ചിരുന്നു. സ്ഥിതി വിവര കണക്കുകളാണ് വിദഗ്‌ധ സമിതി വിലയിരുത്തിയത്. ഇത് വിലയിരുത്താനായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരുന്നത്.

കണക്ക് സംബന്ധിച്ച റിപ്പോർട്ട്‌ യഥാസമയം സുപ്രീം കോടതിയിൽ സമർപ്പിക്കും. സമഗ്രമായ പരിശോധനയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ല.

കോടതിക്ക് പ്രശ്‌നങ്ങൾ ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എത്രമാത്രം കൃഷി നഷ്‌ടപ്പെടുമെന്ന കണക്ക് പിന്നീട് പറയും. ഇത് ജനവാസ മേഖലയാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും സർക്കാരിന്‍റെ കൈവശമുണ്ട്.

പ്രശ്‌നങ്ങൾ സുപ്രീം കോടതിക്ക് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി ആവശ്യപ്പെട്ടത് വള്ളിപുള്ളി തെറ്റാതെ ചെയ്‌തിട്ടുണ്ട്. നിയമ പരിശോധന നടത്തിയതിന് ശേഷം ഉചിതമായ സമയത്ത് റിപ്പോർട്ട്‌ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും വനം വകുപ്പ് മന്ത്രി പറഞ്ഞു.

സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ ബഫര്‍ സോണാക്കി മാറ്റണമെന്ന് 2011ലായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. ദേശീയ ഉദ്യാനങ്ങളും ഈ വിഭാഗത്തില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍വേ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ സുപ്രീം കോടതി നല്‍കുകയായിരുന്നു.

2019ല്‍ സംസ്ഥാനത്തെ സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം സംരക്ഷിത മേഖലയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വിഷയത്തില്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണയാണ് അവലോകന യോഗം ചേര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ 23 സംരക്ഷിത വന പ്രദേശങ്ങളില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

എന്താണ് ബഫര്‍ സോണ്‍ / പരിസ്ഥിതി ലോല പ്രദേശം:

വനമേഖലയോട് ചേര്‍ന്ന് മനുഷ്യര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംരക്ഷിത വന മേഖലകളെ ദോഷമായി ബാധിക്കാതിരിക്കാനായി അവയ്‌ക്ക് ചുറ്റും ഒരു നിശ്ചിത വിസ്‌തീര്‍ണത്തില്‍ വരുന്ന ഭൂമി സംരക്ഷിത പ്രദേശമാക്കി മാറ്റുന്നതാണ് ബഫര്‍ സോണ്‍ ( ഇക്കോ സെന്‍സിറ്റീവ് സോണ്‍). ഇത്തരം മേഖലകളിലെ മനുഷ്യരുടെ നിയന്ത്രണമില്ലാത്ത ഇടപെടലുകള്‍ ഭൂമിക്കും വിവിധ ജീവജാലങ്ങള്‍ക്കും ദോഷകരമായി ബാധിച്ചേക്കാം. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബഫര്‍ സോണായി പ്രഖ്യാപിക്കുന്നത്.

2019ല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തത് മുതല്‍ കടുത്ത പ്രതിഷേധമാണ് വിവിധയിടങ്ങളില്‍ നിന്നുയരുന്നത്. ബഫര്‍ സോണായി തിരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ നിരവധി പേര്‍ താമസിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.