തിരുവനന്തപുരം: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ആശങ്ക മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ അവസാനിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒരാഴ്‌ച കൊണ്ട് സർവേ നമ്പർ എല്ലാം ലഭ്യമാക്കുമെന്നും ഹെൽപ് ഡെസ്‌ക് ഉൾപ്പടെ പഴുതടച്ച ക്രമീകരണമാണ് സർക്കാർ നടത്തുന്നതെന്നും പരാതികൾ ഫീൽഡ് സർവേയിലൂടെ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. സർവേ നമ്പറോടു കൂടിയ ഭൂപടം എല്ലാ വാർഡിലും പ്രസിദ്ധീകരിക്കും.
പൊതുജനങ്ങൾക്ക് വനം വകുപ്പിനോ പഞ്ചായത്ത് അധികൃതർക്കോ പരാതി നൽകാം. ജിയോ ടാഗിങ്ങിനായി സാങ്കേതിക അറിവുള്ള ആളെയും സർക്കാർ നിയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും അവസരവാദികളെ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.