ETV Bharat / state

'കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ല'; നിയമന വിവാദത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ - ആനാവൂർ നാഗപ്പന്‍ ആര്യ രാജേന്ദ്രൻ കത്ത് വിവാദം

മേയറുടെ ഓഫിസിനേയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് കത്ത് വിവാദമെന്ന് മേയർ ആര്യ രാജേന്ദ്രൻ.

mayor arya rajendran  mayor arya rajendran letter controversy  mayor arya rajendran response letter controversy  മേയർ ആര്യ രാജേന്ദ്രൻ  മേയർ ആര്യ രാജേന്ദ്രൻ കത്ത് വിവാദം  ആനാവൂർ നാഗപ്പന്‍ ആര്യ രാജേന്ദ്രൻ കത്ത് വിവാദം  മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത്
മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട്
author img

By

Published : Nov 6, 2022, 7:20 PM IST

Updated : Nov 6, 2022, 7:39 PM IST

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രന്‍. കത്ത് തയാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭയിലെ കത്ത് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ മേയർ പറഞ്ഞു.

നിയമന വിവാദത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ

സംഭവവുമായി ബന്ധപ്പെട്ട് തന്‍റെ ഓഫിസ് ജീവനക്കാരെ സംശയമില്ല. മേയർ സെക്ഷനിൽ ക്രമക്കേട് നടന്നതായും സംശയമില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫിസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്‍റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫിസിനേയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ.

'കത്ത് വിവാദം അപകീർത്തിപ്പെടുത്താനുള്ള ശ്രമം': കത്ത് ഉപയോഗിച്ച് ചില ആളുകൾ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. കത്ത് വ്യാജമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകും. ലെറ്റർപാഡിന്‍റെ ഹെഡിനും ഒപ്പിനും വ്യക്തതക്കുറവുണ്ട്. കത്തില്‍ എഡിറ്റിങ് നടന്നോയെന്ന് സംശയിക്കുന്നു. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. കത്തിന്‍റെ യഥാർഥ പകർപ്പ് ആരും കണ്ടതായി അറിയില്ല. പ്രശ്‌നത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും തിരുവനന്തപുരം മേയർ പറഞ്ഞു.

മാധ്യമങ്ങൾ കള്ളനെ പോലെ പിന്തുടരുന്നു. ഇത് ശരിയല്ല. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടൽ കൗതുകകരമാണ്. അധികാരം ഏറ്റെടുത്തതു മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. തനിക്കു നേരെയുള്ള രാഷ്‌ട്രീയ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കത്ത് വിവാദം.

'നിയമനങ്ങൾ സുതാര്യമായി നടത്തും': എംപ്ലോയ്‌മെന്‍റിന് നിയമനങ്ങൾ വിട്ടത് സർക്കാരുമായി ആലോചിച്ചാണ്. മുഖ്യമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണത്. സുതാര്യമായി നിയമനം നടത്തും. ഡിജിറ്റൽ ഒപ്പ് ഇല്ല. താൻ സ്ഥലത്തില്ലെങ്കിൽ ഫയലുകൾ മെയിൽ ചെയ്‌തിട്ട് ഒപ്പിട്ട്‌ തിരിച്ച് മെയിൽ ചെയ്യുന്നതാണ് പതിവ്. ഒരൊറ്റ തവണയേ അങ്ങനെ ചെയ്‌തിട്ടുള്ളു. കത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്‌തത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തുമെന്നും മേയർ വ്യക്തമാക്കി.

Also Read: കത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി മേയർ ആര്യ രാജേന്ദ്രൻ

Last Updated : Nov 6, 2022, 7:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.