ETV Bharat / state

തെരുവുനായ്‌ക്കള്‍ക്ക് കുത്തിവയ്‌പ് ഒരു മാസത്തിനുള്ളില്‍, നായ്‌ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയോട് അനുമതി തേടും: മന്ത്രി എം ബി രാജേഷ് - മന്ത്രി എം ബി രാജേഷ്

തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെരുവുനായ്ക്കള്‍ക്ക് കുത്തിവയ്‌പ് നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമായി. വശ്യമായ വാക്‌സിനുകള്‍ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി വാങ്ങുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു

massive vaccination for stray dogs  vaccination for stray dogs  stray dogs  stray dog attack  തെരുവുനായ  സുപ്രീം കോടതി  എം ബി രാജേഷ്  മന്ത്രി എം ബി രാജേഷ്  M B Rajesh
തെരുവുനായ്‌ക്കള്‍ക്ക് കുത്തിവയ്‌പ് ഒരു മാസത്തിനുള്ളില്‍, നായ്‌ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയോട് അനുമതി തേടും: മന്ത്രി എം ബി രാജേഷ്
author img

By

Published : Sep 12, 2022, 7:23 PM IST

Updated : Sep 12, 2022, 7:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെരുവുനായ്ക്കളെ പിടികൂടി വ്യാപകമായി കുത്തിവയ്‌പു നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെയാണ് കുത്തിവയ്‌പ്. ഇതിനാവശ്യമായ വാക്‌സിനുകള്‍ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി വാങ്ങുമെന്ന് തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിനു ശേഷം മന്ത്രി എം ബി രാജേഷ് അറിയിച്ചു.

മന്ത്രി എം ബി രാജേഷ് പ്രതികരിക്കുന്നു

വാക്‌സിനേഷനും എ ബി സി പദ്ധതികള്‍ക്കുമായി തല്‍പരരായ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ വെറ്റിനറി സര്‍വകലാശാല സമ്മതം അറിയിച്ചിട്ടുണ്ട്. വെറ്റിനറി സര്‍വകലാശാലയിലെ 300 പി ജി വിദ്യാര്‍ഥികള്‍ അവരുടെ പഠനം തടസപ്പെടാതെ പരിശീലനത്തിലും വന്ധീകരണത്തിലും സഹകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ എ ബി സി പ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പേ ബാധിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊന്നൊടുക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇക്കാര്യം സുപ്രീം കോടതി അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഇന്നത്തെ ഉന്നത തലയോഗം കൈക്കൊണ്ട മറ്റു തീരുമാനങ്ങള്‍: വാക്‌സിനേഷന്‍റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാം. നിയോജക മണ്ഡലം തലങ്ങളില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. തദ്ദേശ സ്ഥാപന തലത്തിലും യോഗം വിളിക്കും. യോഗത്തില്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.

ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പഞ്ചായത്ത് തലങ്ങളില്‍ തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ ആരംഭിക്കും. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. ഹോട്ട് സ്‌പോട്ടുകളില്‍ പ്രതിരോധ പ്രവര്‍ത്തനവും വാക്‌സിനേഷനും നടത്തും.

ജില്ല തലത്തില്‍ ഭക്ഷണ ശാലകള്‍, കല്യാണ മണ്ഡപങ്ങള്‍, ഇറച്ചി വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിക്കും. തെരുവുകളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ക്ക് തെരുവുനായ്ക്കളെ വാക്‌സിനേഷന് എത്തിക്കാം. ഇവര്‍ക്ക് 500 രൂപ പ്രതിഫലം നല്‍കും.

പട്ടികള്‍ക്ക് ഭക്ഷണത്തില്‍ വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നതിനുള്ള സാഹചര്യം പരിശോധിക്കും. വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ഒക്‌ടോബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും. വാക്‌സിനേഷനൊപ്പം വളര്‍ത്തു നായ്‌ക്കള്‍ക്കുള്ള ലൈസന്‍സും എടുക്കാം.

ലൈസന്‍സിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. 3 ലക്ഷത്തോളം തെരുവുനായ്ക്കളെ ഒറ്റയടിക്ക് മാറ്റുക പ്രായോഗികമല്ലെന്നും പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Last Updated : Sep 12, 2022, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.