ETV Bharat / state

പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി; മനോജ് എബ്രഹാം വിജിലന്‍സ് മേധാവി, എം.ആര്‍ അജിത്കുമാർ ബറ്റാലിയന്‍ എ.ഡി.ജി.പി - ബറ്റാലിയന്‍ എഡിജിപി

8 മാസം മുന്‍പ് ബെവ്‌കോ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയ എ.ഡി.ജി.പി യോഗേഷ് ഗുപ്‌തയെ വീണ്ടും ബെവ്‌കോ എം.ഡി സ്ഥാനത്ത് നിയമിച്ചു.

manoj abraham vigilance chie  പൊലീസ് തലപ്പത്ത് അഴിച്ച് പണി  മനോജ് എബ്രഹാം വിജിലന്‍സ് മേധാവി  ബറ്റാലിയന്‍ എഡിജിപി  kerala latest news
പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി
author img

By

Published : Jul 8, 2022, 9:21 PM IST

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജ് കിരണുമായി ഫോണില്‍ ബന്ധപ്പെട്ട വിവാദത്തില്‍ വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നു നീക്കിയ എം.ആര്‍. അജിത്കുമാറിന് പകരം എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ഐ.ജി എച്ച് വെങ്കിടേഷ് വിജിലന്‍സ് ഐ.ജിയായി തുടരും. മനോജ് എബ്രഹാമിനു പകരം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി എ.പദ്‌മകുമാറിനെ നിയമിച്ചു.

manoj abraham vigilance chie  പൊലീസ് തലപ്പത്ത് അഴിച്ച് പണി  മനോജ് എബ്രഹാം വിജിലന്‍സ് മേധാവി  ബറ്റാലിയന്‍ എഡിജിപി  kerala latest news
പോസ്‌റ്റിങ് ഓർഡർ

8 മാസം മുന്‍പ് ബെവ്‌കോ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയ എ.ഡി.ജി.പി യോഗേഷ് ഗുപ്‌തയെ വീണ്ടും ബെവ്‌കോ എം.ഡി സ്ഥാനത്ത് നിയമിച്ചു. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് സിവില്‍ പ്രൊട്ടക്ഷന്‍ റൈറ്റ്‌സ് എ.ഡി.ജി.പിയായി നിയമിച്ച എം.ആര്‍. അജിത്കുമാറിന് ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ ചുമതല കൂടി നല്‍കി. ടി വിക്രമാണ് പുതിയ നോര്‍ത്ത് സോണ്‍ ഐ.ജി.

ബെവ്‌കോ എം.ഡിയായിരുന്ന ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഡിഐജിയായി നിയമിച്ചു. ഡോ.എ.ശ്രീനിവാസിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി എസ്.പിയാക്കി. കോട്ടയം എസ്.പിയായി കെ.കാര്‍ത്തികിനെ നിയമിച്ചു. മെറിന്‍ ജോസഫിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.

ആര്‍ കുറുപ്പു സ്വാമിയെ കോഴിക്കോട് റൂറല്‍ മേധാവിയാക്കി. കെ.എ.പി-4 ബറ്റാലിയന്‍ എസ്.പിയായി അരവിന്ദ് സുകുമാറിനെ നിയമിച്ചു.

മറ്റ് നിയമനങ്ങള്‍: ഡി.ശില്‍പ്പ-എസ്.പി വുമണ്‍ സെല്‍, ആര്‍. ആനന്ദ്- എസ്.പി.വയനാട്, വിവേക് കുമാര്‍-എസ്.പി.എറണാകുളം റൂറല്‍, ടി.കെ.വിഷ്‌ണു പ്രദീപ്- എ.എസ്.പി പേരമ്പ്ര, വി.യു കുര്യാക്കോസ്- എസ്.പി ഇടുക്കി, നിഥിന്‍രാജ്-എ.എസ്.പി തലശേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.