തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി. ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടൻ മോഹൻലാലാണ് മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക.
സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകർ നൽകിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.
ALSO READ: ദുൽഖറിന്‍റെ വാഹന കമ്പത്തിലേക്ക് മെഴ്‌സിഡെസ് ബെന്‍സും