ETV Bharat / state

ഓട്ടിസം ബാധിതനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 7 വര്‍ഷം തടവും പിഴയും - ഏറ്റവും പുതിയ വാര്‍ത്ത

വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമറിനാണ് ഓട്ടിസം രോഗബാധിതനായ കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്

sexual abuse  autistic child  sexually abuse autistic child  court sentenced imprisonment and fine  pocso case  ഓട്ടിസം രോഗബാധിതനായ കുട്ടി  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്  വിമൽ കുമറിനാണ്  തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി  ലൈംഗിക അതിക്രമം  ഓട്ടിസം  പോക്‌സോ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഓട്ടിസം രോഗബാധിതനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 7 വര്‍ഷം തടവും പിഴയും
author img

By

Published : Apr 4, 2023, 6:12 PM IST

തിരുവനന്തപുരം: ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ വെള്ളനാട് സ്വദേശി വിമൽ കുമറിന് (41) ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്‌ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറയുന്നു.

പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. 2013 സെപ്‌റ്റംബര്‍ 20 രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി മാലിന്യം കളയുന്നതിന് വീട്ടിൽ നിന്ന് റോഡിൽ വന്നതായിരുന്നു.

സംഭവം ഇങ്ങനെ: ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസിൽ ഇരിക്കുകയായിരുന്നു. ഈ സമയം മാലിന്യം കളയാൻ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസിനുള്ളിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കുട്ടി ഓട്ടിസത്തിന് ചികിത്സ തേടിയിരുന്നു. കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു.

തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്‌തരിച്ചു. പതിനേഴ് രേഖകളും, മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.

കേസിന്‍റെ വിസ്‌താര വേളയില്‍ ഒളിവിൽ പോയ പ്രതിയെ വഞ്ചിയുർ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. വഞ്ചിയൂർ എസ് ഐ ആയിരുന്ന ബി.മധുസൂധനൻ നായരാണ് കേസ് അന്വേഷിച്ചത്.

ലൈംഗിക അതിക്രമം തുടര്‍ക്കഥ: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്‌റ്റിലായിരുന്നു. വേങ്കോട് സ്വദേശി സുജിന്‍ എന്ന 29കാരനാണ് അറസ്‌റ്റിലായത്. കൂലി തൊഴിലാളിയായ സുജിന്‍ ജോലിയ്‌ക്ക് പോയ വീട്ടിലെ കുട്ടിയെയായിരുന്നു പീഡനത്തിന് ഇരയാക്കിയത്.

ജോലിക്ക് പോയ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം, സംഭവ ദിവസം വൈകുന്നേരം കുട്ടി മുത്തശ്ശിയോട് വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് കുടുംബം വെള്ളറട പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥനത്തില്‍ പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

also read:നവജാത ശിശുവിനെ കുളിമുറിയില്‍ ഉപേക്ഷിച്ച ശേഷം അമ്മ ആശുപത്രിയിലെത്തി, കുഞ്ഞിന് രക്ഷകരായി പൊലീസുകാര്‍

also read: ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കി; യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.