തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ. തിരുവനന്തപുരം പേട്ട സ്വദേശി രഞ്ജിത് ചന്ദ്രൻ (39) ആണ് നെടുമങ്ങാട് പൊലിസിന്‍റെ പിടിയിലാത്. തിരുവനന്തപുരത്ത് കൺസ്ട്രക്ഷന്‍ കമ്പനിയിൽ ഓഫിസ് സ്റ്റാഫ് മുതൽ സൂപ്പർവൈസർ വരെ തസ്തികകളിൽ ഒഴിവുണ്ടെന്ന പരസ്യം നൽകിയാണ് യുവതികളെ ഇയാൾ വലയിലാക്കുന്നത്.
Also read: ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു
പരസ്യം കണ്ട് വിളിച്ച യുവതിയുടെ ഭർത്താവിനും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതി നെടുമങ്ങാട് സി.ഐ വിനോദിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരുവനന്തപുരത്ത് നിന്നും പിടികൂടി.
ജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും 3000 രൂപ മുതൽ 25000 രൂപ വരെ വാങ്ങിയതിന് ഇയാൾക്കെതിരെ അഞ്ചിൽ അധികം കേസുകൾ നെടുമങ്ങാട് പോലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.