തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് പെൺകുട്ടികളെ വീട്ടിൽ കയറി ശല്യപ്പെടുത്തിയതായി പരാതി. നെയ്യാറ്റിൻകര മരുതത്തുർ കണ്ണൻ കുഴി പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഇരുചക്രവാഹനത്തിൽ എത്തിയ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മാത്രമുള്ള വീടുകളിൽ കയറി ഹെൽത്തിൽ നിന്നും വന്നതാണെന്നും ശരീരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.