തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. വെൺപകൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു രാജൻ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താന്‍ ഭാര്യ അമ്പിളിയേയും ചേര്‍ത്ത് പിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇതിനിടെ രാജന്‍റെ കൈവശമുണ്ടായിരുന്ന ലൈറ്റര്‍ എസ്.ഐ അനില്‍കുമാര്‍ തട്ടിമാറ്റുന്നതിനിടെ ദേഹത്ത് തീപിടിക്കുകയായിരുന്നുവെന്നാണ് രാജന്‍റെ മൊഴി.
അയൽവാസി വസന്തവുമായി ഭൂമി സംബന്ധമായ തർക്കം നെയ്യാറ്റിൻകര കോടതിയിൽ നിലനിന്നിരുന്നു. പൊലീസിനെയും വിധി നടപ്പിലാക്കാൻ എത്തിയവരെയും പേടിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു താൻ പെട്രോളൊഴിച്ച് നിന്നതെന്നാണ് രാജൻ പറഞ്ഞത്. ജനുവരി നാല് വരെ നെയ്യാറ്റിൻകര കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ സമയം ഉണ്ടായിരുന്നപ്പോൾ പൊലീസ് തിടുക്കം കാട്ടിയെന്നും, ഭക്ഷണം പോലും കഴിക്കാൻ സമ്മതിക്കാതെയാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
വസ്തു തര്‍ക്കം; തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു