ETV Bharat / state

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ചയാള്‍ മോഷണ കേസിലെ പ്രതിയെന്ന് സംശയം - woman who was out for a morning ride was attacked

കുറവൻകോണത്ത് വീട്ടിൽ കയറിയ ആൾ തന്നെ തിരുവോണ ദിനത്തിൽ അമ്പലമുക്കിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയതായും പൊലീസ് സംശയിക്കുന്നു

kuravankonam theft  man attacked woman in the museum area updation  മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച സംഭവം  കുറവന്‍കോണത്ത് മോഷണശ്രമം  അമ്പലമുക്കിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി  പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കടന്നുപിടിച്ചു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  യുവതിയെ ആക്രമിച്ച സംഭവം  Attempted robbery at Kukankonam  Theft attempt at Ambalamuk  woman who was out for a morning ride was attacked  മോഷണശ്രമം
മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച സംഭവം: കുറവന്‍കോണത്ത് മോഷണശ്രമം നടത്തിയയാളെന്ന സംശയത്തിൽ പൊലീസ്
author img

By

Published : Oct 30, 2022, 11:33 AM IST

Updated : Oct 30, 2022, 2:14 PM IST

തിരുവനന്തപുരം: ഒന്നര മാസം മുൻപ് കുറവന്‍കോണത്ത് മോഷണശ്രമത്തിനായി വീടിനകത്ത് കടക്കാൻ ശ്രമിച്ച അജ്‌ഞാതനോട് സാമ്യമുള്ളയാളാണ് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ചതെന്ന നിഗമനത്തിൽ പൊലീസ്. കുറവൻകോണത്ത് വീട്ടിൽ കയറിയ ആൾ തന്നെ തിരുവോണ ദിനത്തിൽ അമ്പലമുക്കിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയതായും പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ചയാള്‍ മോഷണ കേസിലെ പ്രതയെന്ന് സംശയം

മോഷണശ്രമത്തിനിടെ സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇലക്ട്രിക് ഫ്യൂസ് ഊരി. ഇതോടെ സിസിടിവി പ്രവർത്തനരഹിതമായി. മോഷണ ശ്രമം നടന്നതിന്‍റെ പിറ്റേ ദിവസമാണ് സംഭവം വീട്ടുടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിൽ മോഷണം നടന്നിട്ടില്ലെന്ന് വ്യക്തമായി.

ദൃശ്യങ്ങളടക്കം കൃത്യമായി പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കടന്നുപിടിച്ചതും ഇതേ ആൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളും അക്രമിയുടെ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Oct 30, 2022, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.