തിരുവനന്തപുരം: എം.എ ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്ത കെ.പി.സി.സി തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയതിനും സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ നടപടിയെടുത്തത്. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
മതിയായ കാരണം കാണിച്ചില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ നടപടിക്കെതിരെയാണ് പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരാണ് തിരുവനന്തപുരത്ത് പ്രകടനം നടത്തിയത്. കനകക്കുന്ന് വളപ്പിലെ കെ കരുണാകരന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചന അര്‍പ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്.
Also Read: മണ്ഡല മകരവിളക്ക്; എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍
പാളയത്ത് ആര്‍ ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു. സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നേരെ നടപടി സ്വീകരിക്കാതെ ഒരു പരാതിയും ഇല്ലാതെ ജനകീയനായ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലും ആറ്റിങ്ങല്‍ നഗരത്തിലും സമന രീതിയില്‍ പ്രകടനം നടന്നിരുന്നു.