ETV Bharat / state

മന്ത്രി എം.എം മണി ആശുപത്രിയില്‍ - m m mani hospitalized

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതല്‍ പരിശോധനകൾ ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എംഎം മണി ആശുപത്രിയില്‍  മന്ത്രി ആശുപത്രിയില്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി  എംഎം മണി വാർത്ത  m m mani news updates  m m mani hospitalized  trivandrum medical college news
മന്ത്രി എം.എം മണി ആശുപത്രിയില്‍
author img

By

Published : Jun 12, 2020, 10:15 PM IST

തിരുവനന്തപുരം: തലച്ചോറിലെ രക്ത സ്രാവത്തെ തുടർന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിനും തലയോട്ടിക്കും ഇടയിലെ രക്തസ്രാവത്തെ തുടർന്ന് നേരത്തെ മന്ത്രി ചികിത്സയിലായിരുന്നു. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിന് കഴിഞ്ഞ വർഷം ശസ്ത്രക്രിയയും നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.