ന്യൂഡല്‍ഹി: LLPG price rise ചെറിയ ഇടവേളയ്ക്ക് ശേഷം പാചക വാതക വില വീണ്ടും കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 100.50 രൂപ വര്‍ധിപ്പിച്ചു. നവംബർ ഒന്നിന് 266 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ 2,101 രൂപ പ്രാബല്യത്തിൽ വരും SECOND HIGHEST PRICE.
UJJWALA SCHEME, 2012-13 വര്‍ഷത്തിന് ശേഷം 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ഗാർഹിക സിലിണ്ടറുകളുടെ വില അതേപടി തുടരുന്നുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധനവ് ഉണ്ടായാൽ കഫേകളിലും റെസ്‌റ്റോറന്‍റുകളിലും ഭക്ഷണ വിലയിൽ വർദ്ധനവ് ഉണ്ടാകാം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും പരിഷ്‌കരിക്കുന്നുണ്ട്.
ALSO READ: Marakkar : അര ലക്ഷം രൂപ, 10 മണിക്കൂര്‍ ; മിഥുന്‍റെ തോളിലുണ്ട് കുഞ്ഞാലി മരയ്‌ക്കാർ
ഡിസംബറിലെ പരിഷ്‌കരണത്തിന് ശേഷം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗാർഹിക സിലിണ്ടറുകളുടെ വില 14.2 കിലോഗ്രാം സിലിണ്ടറിന് 1000 രൂപ വരെ എത്തിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകളുടെ സബ്‌സിഡി സർക്കാർ റദ്ദാക്കിയതിനാലാണ് ഈ വില വർധിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സബ്‌സിഡികളെക്കുറിച്ച് സർക്കാർ ഔദ്യോഗിക പ്രസ്‌താവനകളൊന്നും നൽകിയിട്ടില്ലെങ്കിലും 10 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള ജനങ്ങൾക്ക് തീർച്ചയായും സിലിണ്ടറുകളുടെ സബ്‌സിഡി നഷ്‌ടപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉജ്ജ്വല സ്‌കീമിന് കീഴിൽ വരുന്ന ജനങ്ങൾക്ക് മാത്രമേ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കൂ എന്നും സൂചനയുണ്ട്. ഇന്ത്യയിൽ ഏകദേശം 29 കോടി ആളുകൾക്ക് രജിസ്‌റ്റർ ചെയ്‌ത ഗ്യാസ് സിലിണ്ടർ കണക്ഷനുണ്ട്. അതിൽ 8.8 കോടി പേർ മാത്രമാണ് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾ. 2021-22 ബജറ്റ് സെഷനിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഗ്യാസ് സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നതിന്‍റെ സൂചനകൾ നൽകിയിരുന്നു.
എൽപിജി സിലിണ്ടറുകൾക്കും മണ്ണെണ്ണയ്‌ക്കുമായി മൊത്തം 14,073.35 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചു. അതേസമയം 2020-21 ബജറ്റ് സമ്മേളനത്തിൽ ഇത് 39,054.79 കോടി രൂപയിലധികമായിരുന്നു.