തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പ് വച്ച സാഹചര്യത്തിൽ സ്‌പീക്കർ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് എം.ബി.രാജേഷ്. അടിയന്തര സ്വഭാവമുള്ള വിഷയങ്ങളിൽ ഓർഡിനൻസ് സർക്കാരിന് കൊണ്ടു വരാം. അതില്‍ സഭ സമ്മേളനം എപ്പോൾ ചേരുമെന്ന് പരിഗണിക്കേണ്ട കാര്യമില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ ഒന്‍പത് ഓർഡിനൻസ് നിയമമാക്കാനുണ്ട്. അത് സഭയുടെ പരിഗണനയ്ക്ക് വരുമെന്നും സ്‌പീക്കർ വ്യക്തമാക്കി.
Also Read: ലോകായുക്ത നിയമ ഭേദഗതി; സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം