ETV Bharat / state

Loka Kerala Sabha : ലോക കേരളസഭ സൗദിയിൽ നടത്താൻ നീക്കം, അടുത്ത മാസം വിദേശത്ത് പോകാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും

author img

By ETV Bharat Kerala Team

Published : Sep 18, 2023, 11:25 AM IST

Updated : Sep 18, 2023, 4:43 PM IST

Loka Kerala Sabha in Saudi Arabia next month: ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ ലോക കേരളസഭ നടത്താൻ സർക്കാർ നീക്കം. യാത്രയ്ക്കാ‌യി മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര അനുമതി തേടി

Lok Kerala Sabha in Saudi Arabia next month  government moved to organize the lok kerala sabha  cm pinarayi vijayan and minister foreign visit  central permission for foreign travel kerala cm  ലോക കേരളസഭ  സൗദി അറേബ്യ ലോക കേരളസഭ  മുഖ്യമന്ത്രിയും മന്ത്രിമാരുടെയും വിദേശയാത്ര  ലോക കേരളസഭ നടത്താൻ സർക്കാർ നീക്കം  സൗദി അറേബ്യ യാത്ര മുഖ്യമന്ത്രി മന്ത്രിമാർ  അടുത്ത ലോക കേരളസഭ എപ്പോൾ
Loka Kerala Sabha

തിരുവനന്തപുരം : ലോക കേരള സഭയ്ക്കാ‌യി (Loka Kerala Sabha) വിദേശത്തേക്ക് പോകാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് സംഘം പോകാനൊരുങ്ങുന്നത് (Lok Kerala Sabha in Saudi Arabia next month). വിദേശയാത്രയ്ക്ക് അനുമതി തേടി സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകി.

ലണ്ടൻ സമ്മേളന സമയത്ത് തന്നെ ഇതും തീരുമാനിച്ചതായാണ് വിവരം. അതേസമയം, അമേരിക്കയിൽ ലോക കേരളസഭയുടെ മേഖലാസമ്മേളന സംഘാടനത്തിന്‍റെ പേരില്‍ കോടികളുടെ പണപ്പിരിവ് നടത്തിയതായി പ്രതിപക്ഷം ആരോപണം ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത പരിപാടിക്ക് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകൾ പങ്കുവച്ചാണ് പണപ്പിരിവ് നടത്തിയത്.

82 ലക്ഷം രൂപ വിലവരുന്ന ഗോൾഡ്, സിൽവർ പാസുകൾ എടുക്കുന്നവർക്ക് മുഖ്യമന്ത്രി ഉൾപ്പടെയുള്ള വിശിഷ്‌ട അതിഥികളുമായി വേദി പങ്കിടുകയും അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യാം എന്നായിരുന്നു വാഗ്‌ദാനം. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സിൽവർ പാസിന് 41 ലക്ഷം രൂപയായിരുന്നു നിരക്ക്. ബ്രൗൺസ് പാസിനായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 20.5 ലക്ഷം രൂപ.

ലോക കേരളസഭക്കെതിരെ വ്യാപക വിമർശനം : മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനം പാലിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) കുറ്റപ്പെടുത്തിയിരുന്നു. കമിഴ്ന്നുവീണാൽ കാൽപ്പണം എന്നത് സിപിഎമ്മിന്‍റെ സ്വഭാവമാണെന്നും സുധാകരൻ പരിഹസിച്ചിരുന്നു. പ്രവാസികളെ മുഴുവൻ പണത്തിന്‍റെ അടിസ്ഥാനത്തിൽ തരംതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും (VD Satheesan) കുറ്റപ്പെടുത്തിയിരുന്നു.

ലോക കേരള സഭ സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) എംഎൽഎയും രംഗത്തെത്തിയിരുന്നു. ബക്കറ്റ് പിരിവിന്‍റെ പരിഷ്‌കൃത രൂപമാണ് സ്പോൺസർഷിപ്പെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

ലോക കേരള സഭകളില്‍ കേരളത്തിന് ഒരു ഗുണവുമില്ലെന്നും ഇതൊരു ധൂർത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധനികരായ വരേണ്യ വർഗത്തിന്‍റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന ഇത്തരം സംവിധാനങ്ങൾ കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടാകില്ല. ഇത്രയും കാലം നടത്തിയ വിദേശപര്യടനം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും പ്രവാസി ലോകത്തിന് ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.

Also read : 'സ്പോൺസർഷിപ്പ് എന്നത് ഓമനപ്പേര്, ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് ഇത്': പരിഹസിച്ച് രമേശ് ചെന്നിത്തല

ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്നും അതുകൊണ്ട് നാടിന് യാതൊരുവിധ ഗുണവും ഉണ്ടാകില്ലെന്നുമായിരുന്നു കെ സുരേന്ദ്രൻ (K Surendran) ആരോപിച്ചത്. മന്ത്രിമാരുടെ ഈ യാത്ര കൊണ്ട് ഒരു തീപ്പെട്ടി കമ്പനി പോലും സംസ്ഥാനത്ത് തുടങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 18, 2023, 4:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.