തിരുവനന്തപുരം: ജില്ലകളില്‍ നിന്ന് ജില്ലകളിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതുള്‍പ്പെടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടിക്കറ്റിന് 50 ശതമാനം നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തും. പകുതി സീറ്റുകളില്‍ മാത്രം യാത്രക്കാരെ അനുവദിച്ചു കൊണ്ടായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. അതേ സമയം, അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ, നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തില്ല. ഇതു സംബന്ധിച്ച് മത മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. പുതിയ നിർദേശങ്ങള്‍ കേന്ദ്രത്തിന്‍റെ പരിഗണനക്ക് അയക്കും. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, വിവിധ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിച്ചു.