ETV Bharat / state

# Live Updates: മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം; സംസ്ഥാനത്ത് മഴക്കെടുതി മരണം കൂടുന്നു

# Live Updates: കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്തെങ്ങും നാശനഷ്ടം
മഴക്കെടുതി
author img

By

Published : Aug 7, 2020, 6:55 AM IST

Updated : Aug 7, 2020, 8:58 PM IST

20:54 August 07

പെട്ടിമുടി മണ്ണിടിച്ചിലിൽ മരണം 18 ആയി

രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചതായി അധികൃതർ

20:38 August 07

മഴക്കെടുതിയിൽ പാലക്കാട് ഒരു മരണം കൂടി

  • പാലക്കാട് ജില്ലയിൽ വീടിന്‍റെ ചുമർ ഇടിഞ്ഞ് ഒരാൾ മരിച്ചു
  • ഓങ്ങല്ലൂർ സ്വദേശിയായ മച്ചിങ്ങൽതൊടി മൊയ്തീൻകുട്ടി (70) ആണ് മരിച്ചത്
  • ഇതോടെ ജില്ലയിൽ മഴക്കെടുതി മരണം രണ്ടായി
  • ചിറ്റൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിൽ നിരവധി വീടുകൾ തകർന്നു
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 3.75 ഹെക്ടർ കൃഷി നശിച്ചു
  • ആലത്തൂരിൽ ഒരു ക്യാമ്പ് കൂടി തുറന്നു

19:35 August 07

മലപ്പുറം ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു

  • ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകള്‍
  • നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്ര നിരോധിച്ചു
  • രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം
  • ജില്ലയിൽ എല്ലാത്തരം ഖനനങ്ങള്‍ക്കും താൽകാലിക വിലക്ക്
  • കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിനാൽ തൂതപ്പുഴയുടെ തീര പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം

19:26 August 07

  • കോട്ടയത്ത് ആർഡിഒ ജോളി ജോസഫിൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം
  • കൊവിഡ് നിരീക്ഷണത്തിലുള്ളവർ,65 വയസ് കഴിഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക താമസ സൗകര്യം
  • ദ്രുതഗതിയിൽ നടപടി സ്വീകരിക്കാൻ നിർദേശം

19:25 August 07

എറണാകുളത്ത് 16 ക്യാമ്പുകൾ

  • ജില്ലയിൽ 475 ആളുകളെ മാറ്റിപ്പാർപ്പിച്ചു.
  • 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.
  • 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്

19:24 August 07

പെരുനാട് കെഎസ്ഇബി പവർ സ്റ്റേഷറിൽ വെള്ളം കയറി

റാന്നിയിൽ നിന്നുള്ള ദൃശ്യങ്ങൾ

19:11 August 07

മുണ്ടക്കയം മണിമലയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ

മണിമലയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ

19:03 August 07

അനുശോചനമറിയിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്

  • ഇടുക്കിയിലെ (കേരളം) രാജമലയില്‍ മണ്ണിടിച്ചിലിലുണ്ടായ ജീവഹാനിയിൽ ദുഖിക്കുന്നു. ചിന്തകളും പ്രാര്‍ത്ഥനകളും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

    — President of India (@rashtrapatibhvn) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

18:59 August 07

പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

പെട്ടിമുടിയിൽ നിന്നുള്ള ദൃശ്യങ്ങൾ
  • മൃതദേഹങ്ങൾ വൈകിപ്പിക്കാതെ വിട്ടുകൊടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ
  • പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും
  • പി.പി.ഇ കിറ്റ് അടക്കമുള്ള കൊവിഡ് സുരക്ഷാ സന്നാഹങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി

18:54 August 07

ചെകുത്താൻ മലയിൽ ഉരുൾപൊട്ടൽ

  • ചെകുത്താൻ മലയുടെ വിവിധയിടങ്ങളിലായി നാല് ഉരുൾപൊട്ടൽ
  • കട്ടപ്പനയാറിന്‍റെ ഉത്ഭവകേന്ദ്രമാണ് ചെകുത്താൻ മല
  • 100 ഏക്കറോളം ഏലത്തോട്ടം മലവെള്ള പാച്ചിലിൽ നശിച്ചു
  • ആനവിലാസം, ശാസ്താ നട, കിഴക്കേ മാട്ടുക്കട്ട, ചെകുത്താൻ മല, കണ്മണി പിരിയാനി എസ്റ്റേറ്റ്, മേരികുളം എന്നിവടങ്ങളിലാണ്‌ ഉരുൾ പൊട്ടിയത്.
  • പിരിയാനി എസ്റ്റേറ്റിലെ ചെക്കുഡാം തകർന്നു
  • 25 ഹെക്‌ടറോളം ഏലം കൃഷി നശിച്ചു

18:35 August 07

തൃശൂർ ജില്ലയിൽ നാളെ റെഡ് അലർട്ട്

  • പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം
  • വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അളിയാർ, പറമ്പിക്കുളം ഡാമുകളിലും ജലനിരപ്പുയരുന്നു

18:07 August 07

രാജമല പെട്ടിമുടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 16 ആയി

Rain Updates  വയനാട്ടില്‍ അതിശക്തമായ മഴ;ഗതാഗതം തടസപ്പെട്ടു  rain  kerala updates  അതിശക്തം കാലവര്‍ഷം
പെട്ടിമുടി
  • കോട്ടയം ജില്ലയിൽ വെള്ളം കയറിയ പ്രദേശത്തുള്ളവരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കണമെന്ന് ജില്ലാ കലക്‌ടറുടെ ഉത്തരവ്
  • തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്

18:06 August 07

കരകവിഞ്ഞൊഴുകി പമ്പ

പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യങ്ങൾ
  • കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി
  • പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുകയാണ്
  • പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഉയർത്തി
  • ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഡാം തുറന്നു

18:03 August 07

ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
  • 15 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

18:02 August 07

  • കോട്ടയം ജില്ലയിൽ നാല്‌ താലൂക്കുകളായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
  • കോട്ടയം, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി, താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്
  • 112 കുടുംബങ്ങളിലെ 299 പേരെ ക്യാമ്പുകളിലേക്ക് മാറ്റി
  • വയനാട്ടിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
  • 921 കുടുംബങ്ങളിലുള്ള 3363 പേരെ ക്യാമ്പിലേക്ക് മാറ്റി

17:32 August 07

  • ഇടുക്കിയിൽ എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ കലക്‌ടറുടെ ഉത്തരവ്
  • 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം
  • ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലെന്ന് കലക്‌ടർ
  • ചാലിയാർ മൊടവണ്ണയിൽ വെള്ളം കയറി നെൽകൃഷി നശിച്ചു
  • സുഭിക്ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അഞ്ച് ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്
  • പത്തനംതിട്ട റാന്നിയിൽ വെള്ളം ഉയരുകയാണ്
  • റാന്നി പെരുനാട് കെഎസ്ഇബി പവർ സ്റ്റേഷറിൽ വെള്ളം കയറി

17:25 August 07

പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ കൂടി ഉയർത്തി

  • രാവിലെ രണ്ട്‌ ഷട്ടറുകൾ 30 സെന്‍റീ മീറ്റർ ഉയർത്തിയിരുന്നു
  • ഇതോടെ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നു
  • പന്നിയാർ പുഴയിലെ നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി
  • പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം

17:17 August 07

പുഴയിൽ കാണാതായ കേബിൾ ടിവി ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി

ജോൺ തോമസ്

ഇരിട്ടി മുടിയരഞ്ഞി പുഴയിൽ കാണാതായ കേബിൾ ടിവി ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി. കാക്കയങ്ങാട് സ്വദേശി ജോൺ തോമസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ജോലിക്കിടെയാണ് ഇയാൾ പുഴയിലേക്ക് വീണത്.  

17:13 August 07

17:12 August 07

17:09 August 07

ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു

മുക്കം ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗത തടസപ്പെട്ടു
  • ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു.
  • മുക്കം നഗരസഭ, തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ പുഴ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
  • മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ ഭീതി
  • മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്
  • മുക്കം ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗത തടസപ്പെട്ടു.
  • ചേന്ദമംഗല്ലൂർ പുൽപറമ്പിൽ കടകളിലും വെള്ളം കയറി.
  • വ്യാഴാഴച്ച പുലർച്ചെ മൂന്നരയോടെയാണ് വെള്ളം കൂടുതൽ ഉയർന്നത്.
  • ചേന്ദമംഗല്ലൂർ - കക്കാട് റോഡും വെള്ളത്തിലായി.
  • മാവൂർ കച്ചേരിക്കുന്നിൽ ഏഴ് വീടുകളിൽ വെള്ളം കയറി.
  • താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

17:05 August 07

  • കാലവർഷക്കെടുത്തി നേരിടാൻ പാലക്കാട് കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ പ്രത്യേക സംഘമെത്തി
  • അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും
  • ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ജില്ലാ കലക്‌ടര്‍ക്ക് നിർദേശം നല്‍കി.
  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചു.

16:54 August 07

കനോലിഫ്ലോട്ടിലെ തൂക്കുപാലം പൂർണമായി തകർന്നു
  • പമ്പാ നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു
  • പെരുന്തേനരുവി കെഎസ്ഇബി ഓഫിസിൽ വെള്ളം കയറി
  • റാന്നി ടൗണിലും വെള്ളം കയറുന്നു

16:53 August 07

പ്രധാനമന്ത്രി അനുശോചിച്ചു

  • Pained by loss of lives due to landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families. May the injured recover quickly. NDRF & the administration are working on the ground, providing assistance to the affected: PM Narendra Modi. #Kerala pic.twitter.com/8d6os9zCIW

    — ANI (@ANI) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

ജീവഹാനി സംഭവിച്ചവർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

16:45 August 07

കോഴിക്കോട് കക്കയം ഡാം അഞ്ച് മണിക്ക് തുറക്കും

മണിയാര്‍ ബാരേജ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
  • സെക്കന്‍റിൽ 100 ക്യൂബിക് മീറ്റർ വെള്ളം പുറത്തു വിടും
  • കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
  • മണിയാര്‍ ബാരേജ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
  • അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും

16:34 August 07

നിലമ്പൂർ കെഎൻജി റോഡിൽ വെള്ളം കയറി

കെഎൻജി റോഡിൽ വെള്ളം കയറി

മലവെള്ളപാച്ചിലിൽ നിലമ്പൂർ കനോലിഫ്ലോട്ടിലെ തൂക്കുപാലം പൂർണമായി തകർന്നു. ഇതോടെ അമരപ്പുലം -ആനന്തൽ എടക്കോട് കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും പാലം തകര്‍ന്നിരുന്നു

16:23 August 07

പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം 15 ആയി

  • ഇടുക്കി ജില്ലയിലെ ഇരട്ടയാർ നോർത്ത് ഡാം ഷർട്ടറുകൾ തുറക്കാൻ സാധ്യത.
  • വൈകീട്ട് അഞ്ച് മണിക്ക് ശേഷം തുറന്നേക്കും.
  • പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇരട്ടയാർ പഞ്ചായത്ത് അധികൃതർ.

15:38 August 07

കണ്ണൂരിൽ കാര്യങ്കോട് പുഴ കരകവിഞ്ഞു

കണ്ണൂരിൽ കാര്യങ്കോട് പുഴ കരകവിഞ്ഞു
  • കണ്ണൂരിൽ നാല് വീടുകൾ പൂര്‍ണമായും 360 വീടുകൾ ഭാഗികമായും തകര്‍ന്നു.
  • 25 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു.
  • കെഎസ്ഇബിയുടെ ഇതുവരെയുള്ള നഷ്‌ടം 1.10 കോടിയാണ്

കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ റവന്യൂവില്‍ വെള്ളം കയറി. ശക്തമായ നീരൊഴുക്കില്‍ കോഴിച്ചാല്‍ കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയി. ഇതോടെ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തില്‍ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താല്‍ക്കാലിക പാലം സ്ഥാപിച്ചാണ് ഫയര്‍ഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് 14 പേരെ രക്ഷപ്പെടുത്തിയത്. ഇരിട്ടി പുഴയും കരകവിഞ്ഞു. തീരപ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണ്. ആകെ 72 പ്രശ്‌ന ബാധിത വില്ലേജുകളാണ് ജില്ലയിൽ ഇതുവരെ കണക്കാക്കപ്പെട്ടത്.

15:31 August 07

വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി

മേപ്പാടിക്ക് സമീപം മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പാലം ഒലിച്ചുപോയതിനെ തുടർന്ന് 21 പേരാണ് ഇവിടെ കുടുങ്ങിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉരുൾപൊട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ ഉത്തരവിട്ടു.

15:27 August 07

പത്തനംതിട്ടയിൽ റെഡ് അലർട്ട്

  • പമ്പയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ
  • പമ്പാ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നു
  • റാന്നിയിൽ പമ്പാനദി കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി
  • മണിയാര്‍ ബാരേജിന്‍റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും
  • പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ് അറിയിച്ചു.

15:26 August 07

പെട്ടിമുടിയല്‍ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം 14 ആയി

15:25 August 07

  • കോട്ടയം കല്ലറ മുണ്ടാര്‍ ഭാഗത്ത് കെ.വി കനാലില്‍ ജലനിരപ്പ് ഉയരുന്നു.
  • ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

15:15 August 07

  • കോട്ടയത്തെ തീരപ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ
  • പാലാ ചെത്തിമറ്റത്ത് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്
  • ഈരാറ്റുപേട്ട-പാലാ റോഡിൽ ഗതാഗതം പൂർണമായും അടച്ചു
  • മീനച്ചിലാർ കരകവിഞ്ഞ് വെള്ളം പാലാ നഗരത്തിലേക്ക് കയറി തുടങ്ങി
  • പെരിങ്ങുളത്തുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്‌‌ടം
  • വൈക്കം താലൂക്കിലെ ആയാ൦കുടി, എഴുമാന്തുരുത്ത്, വാഴമന, പടിഞ്ഞാറെ കര, വൈക്കപ്രയാർ എന്നീ പ്രദേശങ്ങളിലും കുലശേഖരമംഗലത്തെ മണലിൽ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക് മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
  • ജില്ലയിൽ ശക്തമായി മഴ തുടരുന്നു

15:12 August 07

ബൈസൺവാലി സൊസൈറ്റിമേട്ടിൽ വ്യാപക നാശം

സൊസൈറ്റിമേട്ടിൽ വ്യാപക നാശം

ഗ്യാപ്പ് റോഡിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ബൈസൺവാലി സൊസൈറ്റിമേട്ടിൽ വ്യാപക നാശം. ഒരു വീട് തകർന്നു. കുടുംബാംഗങ്ങൾക്ക് പരിക്കുകളില്ല. 150 ഏക്കറോളം കൃഷി നശിച്ചു. വ്യാഴാഴ്ച്ച രാത്രി പത്തോടെയായിരുന്നു അപകടം. 

14:34 August 07

രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂല കാലാവസ്ഥ തടസമാകുന്നുവെന്ന് മന്ത്രി എംഎം മണി

രാജമലയിൽ അപകടത്തിൽ പെട്ടവർക്ക് ചികിത്സ സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി എംഎം മണി അരിയിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്‌ടറെ ചുമതലപ്പെടുത്തി. വൈദ്യുതി ബന്ധം സ്ഥാപിക്കാൻ നടപടിയെടുത്തു. ഇന്ന് വൈകിട്ടോടെ അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥ പ്രശ്നം ഉള്ളതിനാൽ ഹെലികോപ്റ്ററിന് അനുമതി ലഭിച്ചില്ല. അതിനാൽ മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് പോകുന്നില്ല. കണ്ണൻദേവൻ എസ്റ്റേറ്റിലെ ലയങ്ങൾ നിർമ്മിച്ചിരിക്കുന്നത് പരിസ്ഥിതി സൗഹൃദമായി തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാം തുറന്നു വിടേണ്ട സാഹചര്യം ഇപ്പോഴില്ല. മഴ ശക്തമാണെങ്കിലും ഡാമിൽ നിയന്ത്രിത അളവിൽ താഴെ മാത്രമേ ജലമുള്ളൂ. ചെറുഡാമുകൾ എല്ലാം തുറന്നു വിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

13:59 August 07

പെട്ടിമുടിയല്‍ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം 11 ആയി

  • മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയല്‍ മണ്ണിടിഞ്ഞ് 11 പേര്‍ മരിച്ചു. 78 പേരാണ് അപകടത്തില്‍ പെട്ടത്. 12 പേര രക്ഷപ്പെടുത്തി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്.  ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം. മരിച്ചവരില്‍ 9 പേരുടേതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു പേരുടെ മരണം അനൗദ്യോഗികമായി സ്ഥിരീകരിച്ചതാണ്.

13:10 August 07

രാജമലയിൽ ഫയർ ആൻഡ് റെസ്ക്യൂ സംഘം

  • ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായും മുഖ്യമന്ത്രി.

13:02 August 07

അതി നിര്‍ണായകം അടുത്ത 6 മണിക്കൂര്‍

അതി നിര്‍ണായകം അടുത്ത 6 മണിക്കൂര്‍; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്
  • പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അടുത്ത 6 മണിക്കൂറില്‍ അതിശക്തമായ മഴ. തിരുവനന്തപുരം ഒഴികെയുള്ള 9 ജില്ലകളില്‍ ഓറഞ്ച്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്...

13:01 August 07

എറണാകുളം അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ വാക്കുകളിലേക്ക്

  • എറണാകുളം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
  • കൊവിഡ് പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും നേരിടാനു മുന്നൊരുക്കങ്ങൾ ജില്ലയിൽ സജ്ജമാണ്
  • 96 പഞ്ചായത്തുകളിൽ കൺട്രോൾ റൂം തുറന്നു
  • ആളുകളെ വരെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ജില്ലയിലുണ്ട്
  • അടിയന്തര നടപടികൾ നേരിടാൻ സഞ്ചമാണ്

12:59 August 07

വയനാട് ഉരുള്‍ പൊട്ടല്‍; കുടുംബങ്ങളെ രക്ഷപ്പെടുത്തി

  • വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ പാലം ഒലിച്ചു പോയതിനെ തുടർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തി
  • മാറി താമസിക്കണമെന്ന് ഇവരോട് രണ്ടു ദിവസം മുൻപ് തന്നെ ആവശ്യപെട്ടിരുന്നതായി ജില്ലാ കലക്ടർ

12:53 August 07

ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് റവന്യു മന്ത്രി

  • മൂന്നാര്‍ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വന്നാല്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. എറണാകുളത്ത് നിന്നുള്ള 50അംഗ ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ ദുരന്തമായാണ് സര്‍ക്കാര്‍ സംഭവത്തെ കാണുന്നതെന്നും മന്ത്രി

12:35 August 07

മന്ത്രി ഇ ചന്ദ്രശേഖരന്‍റെ വാക്കുകളിലേക്ക്

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള യോഗത്തിന് ശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളെ കാണുന്നു

  • രാജമലയിൽ തൃശ്ശൂരിൽ നിന്നുള്ള ഒരു എൻ ഡിആർ എഫ് ടീം കൂടി എത്തും
  • ഫയർഫോഴ്സിൻ്റെ 50 അംഗ ടീം എറണാകുളത്ത് നിന്ന് തിരിച്ചു
  • വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെയും അയച്ചു
  • എൻ .ഡി.ആർ.എഫ് ടീം സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരും
  • ഹെലികോപ്റ്റർ ഇറക്കാൻ പ്രതികൂല കാലവസ്ഥ തടസമാവുന്നുണ്ട്
  • രക്ഷാപ്രവർത്തനത്തിന് സാധ്യതമായതെല്ലാം ചെയ്യും
  • അപകടത്തിൽ പെട്ടവർ എത്രയെന്ന് വ്യക്തമല്ല

12:31 August 07

പെട്ടിമുടി ദുരന്തം; രക്ഷപ്പെട്ടവരുടെ പേരുകള്‍

  • പളനിയമ്മ (50)
  • ദീപൻ (25)
  • സരസ്വതി (52)
  • സീതാലക്ഷ്മി (33) എന്നിവരെ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12:17 August 07

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്. വ്യാപകമായി മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
  • ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിൽ അതി തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
  • 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • തിരുവനന്തപുരം,കൊല്ലം ജില്ലകള്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
  • ശനിയാഴ്ച്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തീരദേശത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് നിര്‍ദ്ദേശം. 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ കാറ്റ് വീശാം.
  • മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.

11:40 August 07

പാലായില്‍ ഉരുള്‍ പൊട്ടല്‍; വ്യാപക നാശനഷ്ടം

  • പൂഞ്ഞാർ പെരിങ്ങുളത്ത് ഉറവ പ്ലാവിൽ ഉരുൾ പൊട്ടി. വ്യാപകമായി കൃഷി ഭൂമി നശിച്ചു. ഒരു വീടും തകർന്നു. വള്ളിയാംതടം തൊമ്മച്ചന്‍റെ പറമ്പിന് സമീപമാണ് ഉരുളെത്തിയത്. പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്.
  • പുത്തൻ പറമ്പിൽ മേരിയുടെ വീടാണ് തകർന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവരെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സമീപത്തെ 2 വീട്ടുകാരെ ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം ആരംഭിച്ചതായി ഗ്രാമ പഞ്ചായത്തംഗം അറിയിച്ചു.

11:37 August 07

മൂന്നാര്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കിയേക്കും

  • രാജമലയിലേയ്ക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്  വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

11:19 August 07

മൂന്നാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

  • മൂന്നാറില്‍ മണ്ണിടിഞ്ഞ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്.
  • ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു.
  • റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി

11:16 August 07

മുവാറ്റുപുഴ കുടി കോളനിയില്‍ വെള്ളം കയറി

  • മൂവാറ്റുപുഴയാർ കരകവിഞ്ഞ് നഗരസഭ വാർഡ് 24ലെ ആനിക്കാ കുടി കോളനിയിൽ വെള്ളം കയറി. കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
  • മൂവാറ്റുപുഴ ഇലാഹിയ കോളനി 17 കുടുംബങ്ങളെ ജെ.ബി സ്കൂളിലേക്ക് മാറ്റി

11:12 August 07

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍ പൊട്ടല്‍

  • ശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടി. അഴുത ഭാഗത്താണ് ഉരുൾപൊട്ടിയിരിക്കുന്നത്. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുകയാണ്.
  • നദിയിലൂടെ മരങ്ങള്‍ ഒഴുകി വരുന്നു
  • സമീപത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കും

11:07 August 07

തകര്‍ന്ന പെരിയവര പാലം താല്‍കാലികമായി ശരിയാക്കി

  • മൂന്നാറില്‍ മണ്ണിടിച്ചലിനിടെ തകര്‍ന്ന പെരിയവര പാലം താല്‍കാലികമായി ശരിയാക്കി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇതു സഹായിക്കും

10:47 August 07

മൂന്നാര്‍ മണ്ണിടിച്ചലില്‍ രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു

  • മണ്ണിടിച്ചലില്‍ രക്ഷപ്പെട്ടവരെ മൂന്നാര്‍ കെ.ടി.എച്ച്.പി ആശുപത്രിയിലെത്തിച്ചു. ഇവരെ കിലോമീറ്ററുകളോളം കാല്‍നടയായാണ് കൊണ്ടുവന്നത്.
  • തൊഴിലാളികളാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

10:40 August 07

മൂന്നാര്‍ മണ്ണിടിച്ചലില്‍ മരണം 5 ആയി

  • മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയല്‍ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം 5 ആയി
  • എഴുപതോളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
  • രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

10:36 August 07

കോട്ടയം മീനച്ചില്‍ താലൂക്കില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി

  • കോട്ടയം മീനച്ചില്‍ താലൂക്കില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.

10:21 August 07

നിലമ്പൂര്‍ പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമാവുന്നു

  • നിലമ്പൂർ കെ.എൻ.ജി റോഡിൽ വെള്ളം കയറി. മൈലാടി റോഡിലും വെള്ളം കയറി, മഴ ശക്തി കുറഞ്ഞതോടെ നേരിയ തോതിൽ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വയനാട്ടിലും, ഗൂഡല്ലൂർ ഭാഗത്തും മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.

09:24 August 07

മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞു; 4 പേര്‍ മരിച്ചു, 20ഓളം വീടുകള്‍ മണ്ണിനടിയില്‍

  • മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയല്‍ മണ്ണിടിഞ്ഞു. നാല് പേര്‍ മരിച്ചതായി സൂചന. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി.

  • ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചു. ആലപ്പുഴ, ഏലപ്പാറ, തൃശൂര്‍ എന്നിവിടങ്ങളിലെ എന്‍.ഡി.ആര്‍.എഫ് സംഘമാണ് പ്രദേശത്തേക്ക് തിരിച്ചത്.
  • പ്രദേശത്ത് എത്താനുള്ള  പെരിയരവര പാലം തകര്‍ന്നു.
  • എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളാണ് മണ്ണിനടിയിലായത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ ജില്ലാഭരണ കൂടം നിര്‍ദേശിച്ചു.
  • ഇന്നലെ രാത്രിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
  • നേമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

09:17 August 07

കോട്ടയത്തെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

  • കോട്ടയം ജില്ലയിൽ കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറിൻ്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീഷണിയിൽ.
  • പുലർച്ചയോടെ ആരംഭിച്ച മഴ ശക്തമായ് തന്നെ തുടരുകയാണ്. കൂട്ടിക്കല്‍ മേലേത്തടത്ത് ഉണ്ടായ നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടായി.
  • മീനച്ചിലാറിൻ്റെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക്‌ കടുത്ത ജാഗ്രത നിർദ്ദേശം.
  • മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

09:09 August 07

പുത്തുമലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍

പുത്തുമലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍
  • വയനാട്ടിൽ പുത്തുമലയ്ക്കടുത്ത് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. ആൾ നാശമില്ല. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്.
  • ഒരു വീടും കുറേ സ്ഥലങ്ങളും ഒലിച്ചു പോയതായി പഞ്ചായത്തംഗം പറഞ്ഞു. കോളനിയിലെ കുടുംബങ്ങളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

09:08 August 07

കോട്ടയത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

  • കോട്ടയത്തെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവിട്ടു. ജില്ലയിൽ മഴ ശക്തി പ്രാപിച്ച സാഹചര്യത്തിലാണിത്.

08:46 August 07

മലപ്പുറത്ത് കനത്ത മഴ; ചാലിയാറും കാഞ്ഞിരപ്പുഴയും കര കവിഞ്ഞു

മലപ്പുറത്ത് മലയോര പ്രദേശത്ത് കനത്ത മഴ ;ചാലിയാറും, കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകി
  • മലപ്പുറത്ത് മലയോര പ്രദേശത്ത് കനത്ത മഴ. ചാലിയാറും, കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. നിലമ്പൂർ മേഖലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
  • കാഞ്ഞിരപ്പുഴ നെടുങ്കയം ആദിവാസി കോളനിയില്‍ വെള്ളം കയറി. കുടുംബങ്ങളെ സമീപത്തെ ട്രൈബൽ സ്‌കൂളിലേക്ക് മാറ്റി. 41 കുട്ടികളടക്കം 153 പേരാണ് ദുരിതാശ്വാസ കേന്ദ്രത്തിൽ ഉള്ളത്.
  • ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു

08:24 August 07

ഇടുക്കിയില്‍ സ്ഥിതി ആശങ്കാജനകം

  • ഇടുക്കിയില്‍ അതിശക്തമായ മഴ. സ്ഥിതി കൈവിട്ടു പോവുമോയെന്ന ആശങ്കയിലാണ് ജില്ലഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ ഉയര്‍ന്നത് 6 അടി ജലം. വ്യാഴാഴ്ച രാവിലെ 2347.12 ആയിരുന്നു. ജലനിരപ്പ്.

08:23 August 07

ഇടുക്കിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

  • ജില്ലയിലെ മഴക്കെടുതി തുടരുന്നതിനിടെ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിന്‍റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

07:50 August 07

ഇടുക്കി പൊന്മുടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു

  • പൊന്മുടി അണക്കെട്ടിന്‍റെ 2 ഷട്ടറുകൾ 30 സെ.മി വീതമാണ് ഉയർത്തിയത്. 130 ക്യുമിക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ശക്തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇതോടെ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് ഷട്ടര്‍ ഉയര്‍ത്താന്‍ കാരണം. പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

07:49 August 07

പാലക്കാട് മഴക്കെടുതിയില്‍ ഒരു മരണം

  • ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരു മരണം. പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം, പോക്കുപ്പടി കൂടമംഗലത്ത് താമസിക്കുന്ന മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

07:43 August 07

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

  • പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഭൂതത്താൻകെട്ട് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നതോടെയാണ് പെരിയാറിൽ വെള്ളമുയർന്നത്

07:37 August 07

എറണാകുളത്ത് ജാഗ്രത നിര്‍ദേശം

  • ഏലൂർ മുനിസിപ്പലിറ്റിയിലെ പതിമൂന്നാം വാർഡിലെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളിൽ തുടങ്ങിയ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. ഇവിടെ 80 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
  • മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ ഭരണകൂടം.

07:13 August 07

മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  • നിലമ്പൂരിൽ 102 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ക്യാമ്പുകളിലുള്ളത് 397പേര്‍. 117 പുരുഷൻമാരും 149 സ്ത്രീകളും 131 കുട്ടികളും. മേഖലയിൽ മഴ തുടരുന്നു.
  • മതിൽ മൂല, കാലിക്കടവ് ഭാഗത്തെ ജനങ്ങൾ പ്രളയഭീതിയിൽ 21 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
  • നിലമ്പൂർ മേഖല ആശങ്കയിൽ പോത്തുകൽ പഞ്ചായത്തിൽ രണ്ടും കരുളായി പഞ്ചായത്തിൽ ഒന്നും ഉൾപ്പെടെ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

06:03 August 07

വയനാട്ടില്‍ അതിശക്തമായ മഴ;ഗതാഗതം തടസപ്പെട്ടു

  • ദേശീയ പാത 766ൽ മുത്തങ്ങക്കു സമീപം പൊൻകുഴിയിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു

Last Updated : Aug 7, 2020, 8:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.