ETV Bharat / state

സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ

author img

By

Published : Jan 7, 2021, 12:29 PM IST

Updated : Jan 7, 2021, 1:11 PM IST

നിലവിൽ ഏഴ് ശതമാനം വില കൂട്ടാനാണ് നിർദേശം എന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് ടി പി രാമകൃഷ്‌ണൻ  ടി പി രാമകൃഷ്‌ണൻ  തിരുവനന്തപുരം  liquor price hike  excise minister  liquor price may increase says t p ramakrishnan  T P Ramakrishnan  liquor price kerala
സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂട്ടുമെന്ന സൂചന നൽകി എക്സൈസ് മന്ത്രി ടി. പി രാമകൃഷ്‌ണൻ. വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ചത് വസ്‌തുതയാണെന്നും വിലയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബിവറേജസ് കോർപ്പറേഷൻ പരിശോധിക്കുകയാണ്. നിലവിൽ ഏഴ് ശതമാനം വില കൂട്ടാനാണ് നിർദേശം എന്നും മന്ത്രി പറഞ്ഞു.

അതേസമയം അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടിയതിനാൽ 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. വില വർധനവ് ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ സർക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.

Last Updated : Jan 7, 2021, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.