ETV Bharat / state

ലൈഫ് മിഷൻ അന്വേഷണം; നിയമസഭ എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന് - നിയമസഭ എത്തിക്‌സ് കമ്മിറ്റി യോഗം

കമ്മിറ്റിക്ക് ഇഡി നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ചോർന്നത് ഗൗരവതരമാണെന്ന വിലയിരുത്തലിലാണ് എത്തിക്‌സ് കമ്മിറ്റി യോഗം ചേരുന്നത്

Life Mission Inquiry  Legislative Ethics Committee meeting today  enforcement directorate  ലൈഫ് മിഷൻ അന്വേഷണം  നിയമസഭ എത്തിക്‌സ് കമ്മിറ്റി യോഗം  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്
ലൈഫ് മിഷൻ അന്വേഷണം; നിയമസഭ എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്
author img

By

Published : Nov 18, 2020, 9:08 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വിശദീകരണം ചർച്ച ചെയ്യാൻ നിയമസഭ എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന് ചേരും. കമ്മിറ്റിക്ക് ഇഡി നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ചോർന്നത് ഗൗരവതരമാണെന്ന വിലയിരുത്തലിലാണ് എത്തിക്‌സ് കമ്മിറ്റി യോഗം ചേരുന്നത്. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്ന ശേഷമാണ് നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി ഇ മെയിലായി ലഭിച്ചത്. ഇത് നിയമസഭാ സമിതിയോടുള്ള അവഹേളനമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന വിലയിരുത്തലാണ് സമിതി അംഗങ്ങൾക്കുള്ളത്. എവിടെ നിന്ന് ചോർന്നതായാലും ഇത് അംഗീകരിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദമായി ഇന്നത്തെ യോഗം പരിശോധിക്കും.

ഇഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. അന്വേഷണത്തോട് സഹകരിക്കാൻ സർക്കാരിന് നിയമപരമായി ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ നിയമസഭയോട് അനാദരവ് കാട്ടിയിട്ടില്ലെന്നുമാണ് ഇഡിയുടെ മറുപടി. എ. പ്രദീപ്‌കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കും. മറുപടിയിൽ സമിതി തൃപ്‌തി രേഖപ്പെടുത്തിയാൽ തുടർനടപടി അവസാനിപ്പിക്കും. ഇല്ലെങ്കിൽ പരാതി നൽകിയ ജെയിംസ് മാത്യു എംഎൽഎയെയും ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടറേയും സമിതി വിളിച്ചു വരുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.