ETV Bharat / state

സൈബര്‍ ആക്രമണം ഭയന്ന് സമരത്തില്‍ നിന്ന് പിന്‍മാറില്ല; എൽജിഎസ് റാങ്ക് ഹോൾഡർ ലയ - സമരം

സമരത്തിനിടെ കഴിഞ്ഞദിവസം സ്വയം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സമരത്തെ അഭിവാദ്യം ചെയ്തത് സംസാരിച്ച ലയ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ഇടതു അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്.

LGS rank holder Laya Rajesh, who is on strike in front of the Secretariat, said that she would not back down from the strike for fear of cyber attacks.  LGS rank holder Laya Rajesh  Secretariat  strike  cyber attack  സൈബര്‍ ആക്രമണം ഭയന്ന് സമരത്തില്‍ നിന്ന് പിന്‍മാറില്ല; എൽ ജി എസ് റാങ്ക് ഹോൾഡർ ലയ  സൈബര്‍ ആക്രമണം ഭയന്ന് സമരത്തില്‍ നിന്ന് പിന്‍മാറില്ല  എൽ ജി എസ് റാങ്ക് ഹോൾഡർ ലയ  സൈബര്‍ ആക്രമണം  സമരം  സെക്രട്ടറിയേറ്റ്
സൈബര്‍ ആക്രമണം ഭയന്ന് സമരത്തില്‍ നിന്ന് പിന്‍മാറില്ല; എൽ ജി എസ് റാങ്ക് ഹോൾഡർ ലയ
author img

By

Published : Feb 9, 2021, 12:27 PM IST

Updated : Feb 9, 2021, 1:11 PM IST

തിരുവനന്തപുരം: സൈബർ ആക്രമണം നടത്തുന്നവരോട് പുച്ഛം മാത്രമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് ഹോൾഡർ ലയ രാജേഷ്. സൈബർ ആക്രമണം ഭയന്ന് സമരത്തിൽ നിന്ന് പിൻമാറില്ല. സഖാക്കളാണ് തങ്ങൾക്കൊപ്പം സമരം ചെയ്യുന്നതിൽ ഏറെപേരും. പ്രതിപക്ഷം ഇളക്കിവിട്ട സമരമെന്ന് ആക്ഷേപിക്കുന്നവർ ഉദ്യോഗാർഥികളായ സഖാക്കൾക്കെങ്കിലും അർഹമായ ജോലി നൽകാൻ തയ്യാറാകണമെന്നും ലയ രാജേഷ് പറഞ്ഞു.

സൈബര്‍ ആക്രമണം ഭയന്ന് സമരത്തില്‍ നിന്ന് പിന്‍മാറില്ല; എൽജിഎസ് റാങ്ക് ഹോൾഡർ ലയ

സർക്കാർ വേണ്ടത് ചെയ്യാത്തതു കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നത്. അർഹമായ ജോലി നൽകാൻ തയ്യാറായാൽ ഇടതു സർക്കാരിന് അഭിവാദ്യമർപ്പിച്ച ശേഷമേ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് മടങ്ങൂവെന്നും ലയ വ്യക്തമാക്കി. സമരത്തിനിടെ കഴിഞ്ഞദിവസം സ്വയം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സമരത്തെ അഭിവാദ്യം ചെയ്തത് സംസാരിച്ച ലയ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ഇടതു അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്. സമ്മർദ്ദം മൂലം നിയന്ത്രണം വിട്ടു കരഞ്ഞു പോയതാണെന്നും മാധ്യമങ്ങൾ ചിത്രം പകർത്തുന്നത് താൻ കണ്ടിരുന്നില്ലെന്നും ലയ പറഞ്ഞു.

Last Updated : Feb 9, 2021, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.