ETV Bharat / state

വിവാദ കത്ത്: അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്‌ക്ക് കൈമാറി - Letter row investigation report

നിയമന കത്ത് വിവാദത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഷെയ്‌ക്ക് ധർവേസ് സാഹിബിനാണ് കൈമാറിയത്

കത്ത് വിവാദം  letter raw  ക്രൈംബ്രാഞ്ച് മേധാവി  അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി  investigation report handed over to crime branch  കത്ത് വിവാദം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി  Thiruvananthapuram corporation letter row  Thiruvananthapuram corporation  ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ട്
വിവാദ കത്ത്: അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്‌ക്ക് കൈമാറി
author img

By

Published : Nov 21, 2022, 4:37 PM IST

തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദം സംബന്ധിച്ച ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ട്, ക്രൈംബ്രാഞ്ച് മേധാവി ഷെയ്‌ക്ക് ധർവേസ് സാഹിബിന് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്നോ അല്ലെന്നോ ഉറപ്പിക്കാതെയാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറിയത്. കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, നിയമന കത്തിൽ തുടരന്വേഷണം സംബന്ധിച്ച് ഡിജിപിയാകും തീരുമാനമെടുക്കുക. കത്ത് വ്യാജമാണെന്ന മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴിയടക്കമുള്ള റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഈ ആഴ്‌ച പരിഗണിക്കും. അതിന് മുന്‍പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ALSO READ| മേയർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫും ബിജെപിയും

അതേസമയം, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫും ബിജെപിയും. ഇന്ന് നഗരസഭയിലേക്ക് കർഷക മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.