തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫോണിലൂടെയല്ല നേരിട്ടാണ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയതെന്നും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമന കത്ത് വിവാദത്തില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയില്ലെന്ന വാദങ്ങളെയും സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി തള്ളി.
ആര് മൊഴിയെടുക്കാൻ വന്നാലും മൊഴി കൊടുക്കും. എങ്ങനെ വ്യാഖ്യാനിച്ചാലും തനിക്ക് ഒന്നുമില്ല. കത്ത് വ്യാജമാണെന്ന് മേയർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബാക്കി കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. അന്വേഷണ കമ്മീഷന്‍റെ കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കും. ഗവർണർ എങ്ങനെയാണ് അന്വേഷിക്കുക എന്നറിയില്ല. വിഷയത്തിൽ മേയർ രാജിവയ്‌ക്കേണ്ടതില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേസമയം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കെതിരെയും പാര്‍ട്ടി ജില്ല സെക്രട്ടറി പ്രതികരിച്ചു. ഇത് കോണ്‍ഗ്രസാണ്, സിപിഎമ്മിന് അതിന്‍റേതായ രീതിയുണ്ട്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്.
മേയര്‍ക്കെതിരായി നടക്കുന്ന വ്യക്തിഹത്യ വളരെ മോശമാണ്. ചില മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു. ഒരു നയാപൈസയുടെ അഴിമതി പോലും ഇതുവരെ മേയറുടെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.