ETV Bharat / state

വാളയാർ പീഡനം; പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു - opposition party on assembly

സിബിഐ അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചത്.

വാളയാർ പീഡനക്കേസിൽ നിയമസഭ സ്‌തംഭനം
author img

By

Published : Oct 28, 2019, 3:50 PM IST

Updated : Oct 28, 2019, 5:31 PM IST

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്‌തംഭിച്ചു. കേസിലെ ഇരകൾക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതിന് സിബിഐ അന്വേഷണമുൾപ്പെടെ സർക്കാരിന്‍റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്‌തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

വാളയാർ പീഡനം; പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു
കേസ് അട്ടിമറിക്കു പിന്നിൽ കേരളത്തിന്‍റ ഭരണ പാർട്ടിയുടെ കറുത്ത കരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവർ പാട്ടും പാടി നടക്കുകയാണ്. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തു വിലയാണുള്ളതെന്ന് ഇതു സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ചോദിച്ചു.

Intro:വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. കേസിലെ ഇരകൾക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതിന് സിബിഐ അന്വേഷണമുൾപ്പെടെ ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കേസ് അട്ടിമറിക്കു പിന്നിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഒൻപതും 13ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവർ പാട്ടും പാടി നടക്കുമ്പോൾ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തു വിലയാണുള്ളതെന്ന് ഇതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ചോദിച്ചു.

ബൈറ്റ് ഷാഫി 10.24

കേസിലെ പ്രതികൾ രക്ഷ പ്പെട്ട സംഭവത്തിൽ സർക്കാർ ഇരകൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് നടത്തിപ്പിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. പുനേരന്വേഷണമോ സി ബി ഐ അന്വേഷണമോ ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബൈറ്റ് മുഖ്യമന്ത്രി 10.41

മുഖ്യമന്ത്രി യുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ഹോൾഡ് 10.55

ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം തള്ളി. ബഹളം തുടർന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. ഇതോടെ ഈ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സർക്കാരുമായി ഏറ്റുമുട്ടലിലാണെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്

നിയമസഭയിൽ നിന്നും

ബിജു ഗോപിനാഥ്

Body:വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. കേസിലെ ഇരകൾക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതിന് സിബിഐ അന്വേഷണമുൾപ്പെടെ ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കേസ് അട്ടിമറിക്കു പിന്നിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഒൻപതും 13ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവർ പാട്ടും പാടി നടക്കുമ്പോൾ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തു വിലയാണുള്ളതെന്ന് ഇതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ചോദിച്ചു.

ബൈറ്റ് ഷാഫി 10.24

കേസിലെ പ്രതികൾ രക്ഷ പ്പെട്ട സംഭവത്തിൽ സർക്കാർ ഇരകൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് നടത്തിപ്പിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. പുനേരന്വേഷണമോ സി ബി ഐ അന്വേഷണമോ ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബൈറ്റ് മുഖ്യമന്ത്രി 10.41

മുഖ്യമന്ത്രി യുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ഹോൾഡ് 10.55

ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം തള്ളി. ബഹളം തുടർന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. ഇതോടെ ഈ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സർക്കാരുമായി ഏറ്റുമുട്ടലിലാണെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്

നിയമസഭയിൽ നിന്നും

ബിജു ഗോപിനാഥ്

Conclusion:
Last Updated : Oct 28, 2019, 5:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.