ETV Bharat / state

LED Light Scam|'വീട്ടിലെ സ്ത്രീകളെ സഹിക്കാനാകാത്തതിനാലെന്ന്' ബിജെപി കൗണ്‍സിലര്‍ക്കുനേരെ ; 'സംഹാര രുദ്ര'യെന്ന് മറുപടി,വാക്‌പോര് - മേയര്‍ ആര്യ രാജേന്ദ്രന്‍

എല്‍ഇഡി ലൈറ്റ് അഴിമതി (LED light Scam) : വ്യക്തിപരമായ അധിക്ഷേപം ആരോപിച്ച് കൗണ്‍സില്‍ (bjp boycotts corporation meeting) യോഗം ബഹിഷ്‌കരിച്ച് ബിജെപി

LED light Scam thiruvananthapuram  bjp boycotts corporation meeting  thiruvananthapuram corporation meeting  karamana Ajith allegations  എല്‍ഇഡി ലൈറ്റ് അഴിമതി  തിരുവനന്തപുരം നഗരസഭ അഴിമതി കേസ്‌  ബിജെപി കോര്‍പ്പറേഷന്‍ യോഗം ബഹിഷ്‌കരിച്ചു
എല്‍ഇഡി ലൈറ്റ് അഴിമതി; തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോര്‌
author img

By

Published : Nov 20, 2021, 3:00 PM IST

തിരുവനന്തപുരം : എൽഇഡി ലൈറ്റ് വാങ്ങിയതിലെ അഴിമതിയാരോപണത്തെ (LED light scam) തുടർന്ന് തിരുവനന്തപുരം നഗരസഭ കൗൺസിൽ (Thiruvananthapuram corporation scam) യോഗത്തിൽ തര്‍ക്കം. അഴിമതിയാരോപണം ഉന്നയിച്ച ബിജെപി കൗൺസിലർ കരമന അജിത്തിന്‍റെ (karamana Ajith's allegation) കുടുംബത്തെ ഭരണപക്ഷ കൗൺസിലർ രാഖി രവികുമാർ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗങ്ങൾ യോഗം (bjp members boycott) ബഹിഷ്‌കരിച്ചു.

അതേസമയം സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ഇതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയർ പറഞ്ഞു.

ടെൻഡർ വിളിക്കാതെ സിപിഎം സംസ്ഥാന നേതാവിന്‍റെ ബന്ധു ജനറൽ മാനേജരായ സ്ഥാപനത്തിന് എൽഇഡി ലൈറ്റ് വാങ്ങാൻ കരാർ നൽകിയെന്നാണ് പ്രതിപക്ഷാരോപണം. ഇത് കരമന അജിത്ത് വിശദീകരിക്കുന്നതിനിടെയാണ് രാഖി രവികുമാർ മോശം പരാമർശം നടത്തിയത്. വീട്ടിലെ സ്‌ത്രീകളെ സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് കരമന അജിത്ത് വനിതകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.

Also Read: യഥാര്‍ഥ രേഖയവിടെ? കോടതിയില്‍ പതറി ശിശുക്ഷേമ സമിതി

ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. ഇതിനിടെ ബിജെപി കൗൺസിലർ തിരുമല അനിൽ രാഖി രവികുമാറിനെ സംഹാരരുദ്രയെന്ന് വിളിച്ചെന്ന് ആരോപിച്ച് ഭരണപക്ഷവും പ്രതിഷേധിച്ചു. എൽഇഡി അഴിമതിയിൽ അന്വേഷണം വേണമെന്ന് യുഡിഎഫ് കൗൺസിലർമാരും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.