ETV Bharat / state

കേന്ദ്ര സർക്കാരിനെതിരെ നാളെ എൽഡിഎഫ് പ്രതിഷേധം

author img

By

Published : Feb 17, 2020, 8:52 PM IST

കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്നതാണ് കേന്ദ്ര ബജറ്റെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തൽ.

കേന്ദ്ര സർക്കാർ  നാളെ എൽ ഡി എഫ് പ്രതിഷേധം  കാര്‍ഷിക തകര്‍ച്ച  തൊഴിലില്ലായ്‌മ  തിരുവനന്തപുരം  എൽ ഡി എഫ് പ്രതിഷേധം  central government  unemployment  central government budget
കേന്ദ്ര സർക്കാരിനെതിരെ നാളെ എൽ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: പാചക വാതക വില വർധനവിലും കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിലും നാളെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ മാർച്ച് നടത്താനും ഇടതുമുന്നണി തീരുമാനിച്ചു. പാചക വാതക വിലയിൽ 146 രൂപയുടെ വർധനവ് വരുത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ഇടതു മുന്നണിയുടെ നിലപാട്. കേന്ദ്ര സർക്കാറിന്‍റെ ഇത്തരം ജനദ്രോഹ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് എൽഡിഎഫ് ആഹ്വാനം ചെയ്‌തു. പ്രളയദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതില്‍ കേരളത്തോട്‌ കാണിച്ച ക്രൂരത ബജറ്റിലും ആവര്‍ത്തിച്ച കേന്ദ്ര നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും ഇടതു മുന്നണി ആരോപിക്കുന്നു.

കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്നതാണ് കേന്ദ്ര ബജറ്റെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തൽ. പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും പ്രതിഷേധയോഗവും സംഘടിപ്പിക്കാനാണ് ഇടതു മുന്നണി തീരുമാനിച്ചിരിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇടതു മുന്നണി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.