ETV Bharat / state

എൽഡിഎഫ് നേതൃയോഗം ഇന്ന്; സര്‍ക്കാറിന്‍റെ വികസന പദ്ധതികളുടെ അവലോകനം മുഖ്യ അജണ്ട - എൽഡിഎഫ് നേതൃയോഗം അജണ്ട

യോഗം ഇന്ന് 10.30ന് എകെജി സെന്‍ററിൽ. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ഓർഡിനൻസിൽ ഒപ്പ് വയ്ക്കാത്തപക്ഷം എന്ത് നടപടി വേണെമന്ന കാര്യങ്ങളും ചർച്ചയായേക്കും.

ldf meeting in akg centre today  ldf meeting today  akg centre meeting  എൽഡിഎഫ് നേതൃയോഗം ഇന്ന്  എൽഡിഎഫ് നേതൃയോഗം  ഗവർണർക്കെതിരെ എൽഡിഎഫ് നേതൃയോഗം  ഗവർണർക്കെതിരെ സർക്കാർ  ഗവർണർ സർക്കാർ പോര്  സർക്കാരിന്‍റെ അടുത്ത നാല് വർഷത്തെ വികസന പദ്ധതിൾ  വികസന പദ്ധതികളുടെ അവലോകന യോഗം  എൽഡിഎഫ് നേതൃയോഗം അജണ്ട  എൽഡിഎഫ് നേതൃയോഗം എകെജി സെന്‍റർ
എൽഡിഎഫ് നേതൃയോഗം ഇന്ന്; സർക്കാരിന്‍റെ അടുത്ത നാല് വർഷത്തെ വികസന പദ്ധതികളുടെ അവലോകനം മുഖ്യ അജണ്ട
author img

By

Published : Nov 10, 2022, 10:30 AM IST

തിരുവനന്തപുരം: എൽഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ പത്തരയ്ക്ക് എകെജി സെന്‍ററിൽ ചേരും. സർക്കാരിന്‍റെ അടുത്ത നാല് വർഷത്തെ വികസന പദ്ധതികളുടെ അവലോകനമാണ് യോഗത്തിലെ മുഖ്യ അജണ്ട. ഗവർണർ സർക്കാർ പോര് മൂർച്ഛിക്കുന്നതിനിടെയാണ് എൽഡിഎഫ് നേതൃയോഗം ചേരുന്നത്.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ഓർഡിനൻസിൽ ഒപ്പ് വയ്ക്കാത്തപക്ഷം എന്ത് നടപടി വേണെമന്ന കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. ഓർഡിനൻസിന് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ഓർഡിനൻസ് വേഗത്തിൽ പുറത്തിറക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ഒരാഴ്‌ചയ്ക്കുള്ളിൽ ഓർഡിനൻസ് പുറത്തിറക്കാനാണ് നീക്കം. അതേസമയം ഓർഡിനൻസിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, മുസ്ലീം ലീഗും ആർഎസ്‌പിയും ഗവർണർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇരു പാർട്ടികളും എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.