ETV Bharat / state

തിരുവനന്തപുരം സ്വർണക്കടത്ത്: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻ.ഐ.എ സംഘം

ഐ.ടി വിദഗ്‌ധരടങ്ങുന്ന സംഘമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. സിസിടിവിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് അഡീഷണൽ സെക്രട്ടറിയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.

തിരുവനന്തപുരം സ്വർണക്കടത്ത്  സിസി ടിവി ദൃശ്യങ്ങൾ  എൻ.ഐ.എ സംഘം  തിരുവനന്തപുരം  ഐ.ടി വിദഗ്ദർ  latest news  gold smuggling case  nia raid at secretariate
തിരുവനന്തപുരം സ്വർണക്കടത്ത്: സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻ.ഐ.എ സംഘം
author img

By

Published : Sep 1, 2020, 3:39 PM IST

Updated : Sep 1, 2020, 7:04 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനക്ക് വേണ്ടിയാണ് എൻ.ഐ.എ സെക്രട്ടേറിയറ്റിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന സെർവർ റൂമും സിസിടിവി ക്യാമറകളും സംഘം പരിശോധിച്ചു.

ഐ.ടി വിദഗ്‌ധരടങ്ങുന്ന സംഘമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. സിസിടിവിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് അഡീഷണൽ സെക്രട്ടറിയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. 2019 ജൂൺ മുതൽ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൃശ്യങ്ങൾ കൈമാറാനാകില്ലെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കിയതിനെ തുടർന്നാണ് നേരിട്ടെത്തി എൻഐഎ ദൃശ്യങ്ങൾ പരിശോധിക്കുന്നത്.

Last Updated : Sep 1, 2020, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.