ETV Bharat / state

കേരളത്തിലെ ദേശീയപാത വികസനത്തിന് പ്രധാന തടസം സ്ഥലമേറ്റെടുക്കലെന്ന് നിഥിന്‍ ഗഡ്‌കരി

ദേശയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കലിന് ഏറ്റവുമധികം പണം ചെലവിടേണ്ടിവരുന്ന സംസ്ഥാനവും കേരളമാണ്. ഒരു പദ്ധതിയില്‍ 100 രൂപ ചെലവിടാന്‍ തീരുമാനിച്ചാല്‍ അതില്‍ 90 രൂപയും കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന സ്ഥിതിയാണെന്നും അദേഹം പറഞ്ഞു

തിരുവനന്തപുരം  Thiruvananthapuram  Kerala  central Transport minister  Nithin Gadkari  നിഥിന്‍ ഗഡ്കരി  ദേശീയപാത വികസനത്തിന് പ്രധാന തടസം സ്ഥലമേറ്റെടുക്കൽ  ഭൂമി ഏറ്റെടുക്കൽ  land acquisition  kerala national highway development
കേരളത്തിലെ ദേശീയപാത വികസനത്തിന് പ്രധാന തടസം സ്ഥലമേറ്റെടുക്കലെന്ന് നിഥിന്‍ ഗഡ്കരി
author img

By

Published : Oct 13, 2020, 7:22 PM IST

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനത്തിന് പ്രധാന തടസം സ്ഥലമേറ്റെടുക്കലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി. ദേശയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കലിന് ഏറ്റവുമധികം പണം ചെലവിടേണ്ടിവരുന്ന സംസ്ഥാനവും കേരളമാണ്. ഒരു പദ്ധതിയില്‍ 100 രൂപ ചെലവിടാന്‍ തീരുമാനിച്ചാല്‍ അതില്‍ 90 രൂപയും കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന സ്ഥിതിയാണ്. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. അതിവേഗത്തില്‍ കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് കേരളത്തില്‍ ഏഴ് ദേശീയപാതാ വികസന പദ്ധതികളുടെ പണി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അവയെല്ലാം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഘട്ടങ്ങളിലാണ്.

കേരളത്തിലെ ദേശീയപാത വികസനത്തിന് പ്രധാന തടസം സ്ഥലമേറ്റെടുക്കലെന്ന് നിഥിന്‍ ഗഡ്കരി

ദേശീയ പാതയ 66ലെ അഴിയൂര്‍-വേങ്ങളം ആറുവരിപ്പാത(1300 കോടി), രാമനാട്ടുകര-വളാഞ്ചേരി ആറുവരിപ്പാത(1800 കോടി)വളാഞ്ചേരി-കാപ്പിരിക്കാട് ആറുവരിപ്പാത(1600 കോടി) എന്നീ പദ്ധതികള്‍ സ്ഥലം ഏറ്റെടുക്കലില്‍ കുരുങ്ങിക്കിടക്കുകയാണ്. ഈ മൂന്ന് പദ്ധതികള്‍ക്കു പുറമേ തലപ്പാടി- ചെങ്ങള ആറുവരിപ്പാത(2000 കോടി), ചെങ്ങള-നീലേശ്വരം ആറുവരിപ്പാത(800 കോടി), നീലേശ്വരം-തളിപ്പറമ്പ് ആറുവരിപ്പാത(3100 കോടി), തളിപ്പറമ്പ് -മുഴുപ്പിലങ്ങാട് ആറുവരിപ്പാത(2800 കോടി) എന്നിവ അടുത്ത സാമ്പത്തിക വര്‍ഷം നിര്‍മാണം ആരംഭിക്കും. തളിപ്പറമ്പ്-നീലേശ്വരം ആറുവരിപ്പാതയുടെ നിര്‍മാണം രണ്ടു മാസത്തിനുളളില്‍ നടപടികളിലേക്കു കടക്കും. ഫാസ്റ്റ്ട്രാക്ക് അടിസ്ഥാനത്തിലായിരിക്കും നിര്‍മാണം. ദേശീയപാത 66ലെ 264 കിലോമീറ്റര്‍ ദൂരം 14155 കോടി മുടക്കി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. ദേശീയപാതാ സ്ഥലമെടുപ്പിലെ തടസങ്ങള്‍ മാറ്റി എത്രയും വേഗം സ്ഥലം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പ്രത്യേകം താത്പര്യമെടുക്കണം.

ആലപ്പുഴ ബൈപാസ്, എരുമേലി-മുണ്ടക്കയം റോഡ് നവീകരണം, പുനലൂ-കോട്ടവാസല്‍ റോഡ് നവീകരണം, കല്‍പ്പറ്റ-മുത്തങ്ങ റോഡ് നവീകരണം, ബോഡിമേട്ട്-മൂന്നാര്‍ രണ്ടു വരിപ്പാത, എറണാകുളം-കക്കടശേരി റോഡ് നവീകരണം എന്നിവ ഈ വര്‍ഷം പൂര്‍ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മണല്‍, സിമന്‍റ്, കമ്പി എന്നിവയെ ജി.എസ്.ടിയില്‍ നിന്നൊഴിവാക്കിയാല്‍ പണികള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനാകുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. 1,121 കോടി രൂപ ചിലവില്‍ ദേശീയപാത 66ലെ കഴക്കൂട്ടം മുതല്‍ മുക്കോല വരെ ആറുവരി പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.