ETV Bharat / state

കൊവിഡ് മൂന്നാം തരംഗം; കുട്ടികൾക്ക് കുരുന്ന്-കരുതല്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ് - വെന്‍റിലേറ്റർ

കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ അതീവ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് കുരുന്ന്-കരുതല്‍ പദ്ധതി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ചത്.

കൊവിഡ് മൂന്നാം തരംഗം; കുട്ടികൾക്കായി കുരുന്ന്-കരുതല്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

author img

By

Published : Jul 1, 2021, 7:36 PM IST

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി കുരുന്ന്-കരുതല്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളജുകള്‍ കേന്ദ്രമാക്കി ശിശുരോഗ വിഭാഗത്തിലുളള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി.

ആദ്യഘട്ട പരിശീലന പരിപാടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന പരിശീലന പരിപാടിയില്‍ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളില്‍ അവശ്യമായ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. മറ്റ് ജില്ലകളിലും വരും ദീവസങ്ങളില്‍ പരിശീലന പരിപാടി നടക്കും.

ALSO READ: സംസ്ഥാനത്ത് 12,868 പുതിയ കൊവിഡ് രോഗികള്‍

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ കിടക്കകള്‍, അത്യാവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍, വെന്‍റിലേറ്ററുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, എന്നിവ ദ്രുതഗതിയില്‍ ആശുപത്രികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ALSO READ: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം

ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കുട്ടികളുടെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്-കരുതല്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ അതീവ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങള്‍ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.