തിരുവനന്തപുരം : ഇടത് വലത് മുന്നണികളുടെ നുണ പ്രചാരണങ്ങൾ തള്ളിക്കളയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. നുണകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും ഇത്തവണ ദയനീയമായി പരാജയപ്പെടും. തന്നെ സംബന്ധിച്ചിടത്തോളം ഒരു സംഘർഷവുമില്ലെന്നും വിജയം ഉറപ്പാണെന്നും കുമ്മനം പറഞ്ഞു. ഇരുമുന്നണികൾക്കും എൻഡിഎയെ തോൽപ്പിക്കണം എന്നുള്ളതിൽ കവിഞ്ഞ് വേറെ ഒന്നും തന്നെ മുന്നോട്ട് വെക്കാനില്ലെന്നും കേരളത്തിൽ നേരിട്ട് മത്സരിക്കുന്നുവെന്ന് വരുത്തിതീർക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷി ബന്ധങ്ങളിൽ ഏർപ്പെടുകയാണ് ഇരുമുന്നണികളെന്നും കുമ്മനം ആരോപിച്ചു.
നുണപ്രചാരണം ജനം തള്ളുമെന്ന് കുമ്മനം രാജശേഖരൻ - കുമ്മനം
ഇരുമുന്നണികൾക്കും എൻഡിഎയെ തോൽപ്പിക്കണം എന്നുള്ളതിൽ കവിഞ്ഞ് വേറെ ഒന്നും തന്നെ മുന്നോട്ട് വെക്കാനില്ലെന്നും കേരളത്തിൽ നേരിട്ട് മത്സരിക്കുന്നുവെന്ന് വരുത്തിതീർക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷി ബന്ധങ്ങളിൽ ഏർപ്പെടുകയാണ് ഇരുമുന്നണികളെന്നും കുമ്മനം ആരോപിച്ചു.
തിരുവനന്തപുരം : ഇടത് വലത് മുന്നണികളുടെ നുണ പ്രചാരണങ്ങൾ തള്ളിക്കളയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. നുണകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും ഇത്തവണ ദയനീയമായി പരാജയപ്പെടും. തന്നെ സംബന്ധിച്ചിടത്തോളം ഒരു സംഘർഷവുമില്ലെന്നും വിജയം ഉറപ്പാണെന്നും കുമ്മനം പറഞ്ഞു. ഇരുമുന്നണികൾക്കും എൻഡിഎയെ തോൽപ്പിക്കണം എന്നുള്ളതിൽ കവിഞ്ഞ് വേറെ ഒന്നും തന്നെ മുന്നോട്ട് വെക്കാനില്ലെന്നും കേരളത്തിൽ നേരിട്ട് മത്സരിക്കുന്നുവെന്ന് വരുത്തിതീർക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷി ബന്ധങ്ങളിൽ ഏർപ്പെടുകയാണ് ഇരുമുന്നണികളെന്നും കുമ്മനം ആരോപിച്ചു.
kummanam
Conclusion: