ETV Bharat / state

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കെ സുധാകരന്‍റെ മറുപടി 11 മണിക്ക് - Pinarayi Vijayan

മുഖ്യമന്ത്രിയും സുധാകരനും തമ്മിലുള്ള വാക്പോര് മരംമുറി അഴിമതി മറയ്ക്കാനുള്ള കൗശലമാണെന്ന് ബിജെപി.

മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  കെ സുധാകരൻ  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  K Sudhakaran  Pinarayi Vijayan  Chief Minister
മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കെ സുധാകരന്‍റെ മറുപടി 11ന്
author img

By

Published : Jun 19, 2021, 9:17 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്പോര് തുടരും. പിണറായി വിജയന്‍റെ ആരോപണങ്ങൾക്ക് കെ സുധാകരൻ ശനിയാഴ്ച മറുപടി നല്‍കും. രാവിലെ 11 ന് എറണാകുളം ഡിസിസി ഓഫിസിൽ സുധാകരൻ മാധ്യമങ്ങളെ കാണും.

മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ ശ്രമിച്ചിരുന്നുവെന്ന് സുധാകരനോട് അടുപ്പമുള്ള കോൺഗ്രസ് നേതാവ് പറഞ്ഞതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പ്രസ്താവനയെ പിണറായി പരിഹാസത്തോടെ തള്ളുകയും ചെയ്തു.

READ MORE: "ഇങ്ങനെ പൊങ്ങച്ചം പറയാമോ?" കെ. സുധാകരനോട് മുഖ്യമന്ത്രി

ഇവയ്‌ക്കൊക്കെയുള്ള മറുപടികൾ ഇന്ന് (ജൂണ്‍ 19) വാർത്താസമ്മേളനത്തിൽ നൽകുമെന്നാണ് സുധാകരൻ വെള്ളിയാഴ്ച വ്യക്തമാക്കിയത്. അതേസമയം, തർക്കം മരംമുറി അഴിമതി മറയ്ക്കാനുള്ള കൗശലമാണെന്നാണ് ബിജെപിയുടെ ആരോപണം.

  • " class="align-text-top noRightClick twitterSection" data="">

'കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ, നമുക്ക് മരം കൊള്ള മറക്കാം' എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.