ETV Bharat / sports

നീരജ് ചോപ്ര 2024 ലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരം; അർഷാദ് നദീം അഞ്ചാമത് - BEST JAVELIN THROWER OF 2024

ലോക ചാമ്പ്യനായ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടർന്നു.

NEERAJ CHOPRA VS ARSHAD NADEEM  NEERAJ CHOPRA  NEERAJ CHOPRA NEWS  ജാവലിൻ ത്രോ താരം നീരജ് ചോപ്ര
NEERAJ CHOPRA (AFP)
author img

By ETV Bharat Sports Team

Published : Jan 11, 2025, 1:32 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര തന്‍റെ പേരിൽ മറ്റൊരു നേട്ടം കൂടി ചാര്‍ത്തി. അമേരിക്കന്‍ അത്‍ലറ്റിക്‌സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്‍റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിൽ താരം ഒന്നാമതെത്തി. പാരീസ് ഒളിമ്പിക്‌സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം നേടിയ പാകിസ്ഥാന്‍റെ അർഷാദ് നദീം അഞ്ചാം സ്ഥാനത്താണ്.

ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടർന്നു. പാരിസില്‍ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജ് ചോപ്രക്ക് തുണയായത്. തുടരെ രണ്ടാം വർഷമാണ് 27കാരനായ താരം ഒന്നാം സ്ഥാനത്തെത്തിയത്.

1948-ൽ പ്രസിദ്ധീകരണം ആരംഭിച്ച ട്രാക്ക് ആൻഡ് ഫീൽഡ് മാഗസിൻ 'സ്പോർട്‌സിന്‍റെ ബൈബിൾ എന്നാണ് കണക്കാക്കുന്നത്. റാങ്കിങ്ങില്‍ ചോപ്രയും പീറ്റേഴ്‌സും തമ്മില്‍ കടുത്ത മത്സരമായിരുന്നു.

ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ലൂസാൻ, സൂറിച്ച്, ബ്രസൽസ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് ഡയമണ്ട് ലീഗ് മത്സരങ്ങളിലെ വിജയിയായിരുന്നു. എന്നാല്‍ ഒളിമ്പിക്‌സില്‍ വെങ്കലത്തോടെ താരം തന്‍റെ പ്രകടനം അവസാനിപ്പിച്ചു.

എന്നാല്‍ 90 മീറ്റർ താണ്ടുക എന്ന തന്‍റെ പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും നീരജിന്‍റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദഹം അർഹിക്കുന്നുവെന്ന് മാഗസിന്‍ വ്യക്തമാക്കി. പാക് താകം നദീമിന് ഒരു ഒളിമ്പിക് സ്വർണം ഒഴികെയുള്ള ഒരു മീറ്റിൽ മാത്രം പങ്കെടുത്തതാണ് താരത്തെ അഞ്ചാം സ്ഥാനത്തെത്തിച്ചതെന്ന് മാഗസിൻ എഴുതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.