തിരുവനന്തപുരം: ശമ്പളവിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശമ്പളം നൽകുന്നതിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി നൽകിയ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഓഫിസ് പ്രവർത്തനങ്ങളടക്കം തടസപ്പെടുത്തിയുള്ള തൊഴിലാളി യൂണിയനുകളുടെ സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടാണ് ഈ ഉപഹര്‍ജി. നേരത്തെ ഹർജിയിൽ തൊഴിലാളി യൂണിയനുകൾക്ക് പ്രത്യേക ദൂതൻ മുഖേന കോടതി നോട്ടിസ് അയച്ചിരുന്നു. ഇതില്‍ ജീവനക്കാരുടെ സമരത്തിൽ കോടതി അതൃപ്‌തി പ്രകടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഇരു ഹർജികളും പരിഗണിക്കുന്നത്.