തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്‌തു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75 ശതമാനമാണ് വിതരണം ചെയ്‌തത്. ഇതിനായി 55,87,20,720 രൂപയാണ് നൽകിയത്.
ഇതിൽ ഏഴ് കോടി രൂപ കെഎസ്‌ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. 838 സിഎൽആർ ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു. കെഎസ്‌ആർടിസി സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഇന്ന്(05.09.2022) തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി.
ചർച്ച നടത്തുന്നതിന് മുന്നോടിയായാണ് ശമ്പളം വിതരണം ചെയ്‌തത്.