ETV Bharat / state

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; 390 സർവീസുകൾ റദ്ദാക്കി - ksrtc crisis

രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

കെഎസ്ആർടിസി
author img

By

Published : Jul 1, 2019, 1:07 PM IST

Updated : Jul 1, 2019, 3:05 PM IST

തിരുവനന്തപുരം: എം പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് 390 സർവീസുകളാണ് റദ്ദാക്കിയത്. തെക്കൻ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. 293 സർവീസുകളാണ് തെക്കന്‍ മേഖലയില്‍ മുടങ്ങിയത്. വടക്കൻ മേഖലയിൽ അറുപത്തിയെട്ടും മധ്യമേഖലയിൽ ഇരുപത്തിയൊമ്പതും സർവീസുകൾ റദ്ദാക്കി.

കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; 390 സർവീസുകൾ റദ്ദാക്കി

ഹൈക്കോടതി വിധിയെ തുടർന്നാണ്‌ 2,107 താല്‍കാലിക ഡ്രൈവർമാരെ പുറത്താക്കിയത്. രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പുറത്താക്കിയവർക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പുനർ നിയമനം നൽകാനാണ് ആലോചന. 180 ദിവസത്തിൽ കൂടുതൽ താൽകാലികമായി ജോലി ചെയ്യുന്ന ഡ്രൈവർമാരെ പിരിച്ചുവിടാനാണ് കോടതി ഉത്തരവ്. അതിനാൽ 179 ദിവസത്തേക്ക് ഇവരെ തിരിച്ചെടുക്കാനാകും.

Intro:എം പാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധി തുടരുന്നു. ഡ്രൈവറില്ലാത്തതിനെ തുടർന്ന് 390 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. പ്രതിസന്ധി എത്രയും വേഗംപരിഹരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.Body:ഹൈക്കോടതി വിധിയെ തുടർന്നാണ്‌ 2107 താത്കാലിക ഡ്രൈവർമാരെ പുറത്താക്കിയത്. ഡ്രൈവർമാരില്ലാതെ ഇന്ന് സംസ്ഥാനത്ത് 390 സർവീസുകൾ കെ.എസ്.ആർ.ടി.സി റദ്ദാക്കി. തെക്കൻ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. 293 സർവീസുകൾ മുടങ്ങി.
വടക്കൻ മേഖലയിൽ 68 ഉം മധ്യമേഖലയിൽ 29 ഉം സർവീസുകൾ റദ്ദാക്കി. 2 ദിവസത്തിനുള്ളിൽ പ്രതിസന്ധി മറി കടക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ദിവസവേതനടിസ്ഥാനത്തിൽ പുറത്താക്കിയവർക്ക് പുനർ നിയമനം നൽകാനാണ് ആലോചന. 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലി ചെയ്യുന്ന ഡ്രൈവർമാരെ പിരിച്ചുവിടാനാണ് കോടതി ഉത്തരവ്. അതിനാൽ 179 ദിവസത്തേയ്ക്ക് ഇവരെ തിരിച്ചെടുക്കാനാകും. നിയമവകുപ്പിന്റെ നിയമോപദേശത്തിന് ഇക്കാര്യത്തിൽ ശേഷമേ തീരുമാനമുണ്ടാകൂ.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Conclusion:
Last Updated : Jul 1, 2019, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.