ETV Bharat / state

KSRTC CMD Biju Prabhakar: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ; പ്രമോജ് ശങ്കറിന് അധിക ചുമതല - കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി

KSRTC : കെഎസ്ആർടിസി ജോയിൻ്റ് മാനേജിങ് ഡയറക്‌ടർ ചുമതലയിരിക്കെയാണ് പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകിയത്.

KSRTC CMD Biju Prabhakar  KSRTC CMD Biju Prabhakar On Leave  KSRTC  KSRTC CMD Pramoj Shankar has additional charge  Biju Prabhakar On Leave  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ  പ്രമോജ് ശങ്കറിന് അധിക ചുമതല  പ്രമോജ് ശങ്കറിന് കെഎസ്ആർടിസി സിഎംഡി ചുമതല  ഗതാഗത വകുപ്പ് മന്ത്രി മാറും  കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി  ബിജു പ്രഭാകരന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച്
KSRTC CMD Biju Prabhakar
author img

By ETV Bharat Kerala Team

Published : Sep 22, 2023, 12:14 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ കെഎസ്ആർടിസി ജോയിൻ്റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു (KSRTC CMD Biju Prabhakar). കെഎസ്ആർടിസിയുടെ നിലവിലെ സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ചികിത്സയ്ക്കായാണ് 27 ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചത് (KSRTC CMD Biju Prabhakar On Leave).

ഗതാഗത സെക്രട്ടറിയുടെ താത്കാലിക ചുമതല കെആർ ജ്യോതിലാലിന് നൽകി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെയാണ് ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത്. കേന്ദ്ര സർവീസിൽ നിന്ന്​ ഡെപ്യൂട്ടേഷനിലുള്ള പ്രമോജ് ശങ്കർ അഡിഷണൽ ട്രാൻസ്പോർട്ട് കമിഷണർ എന്ന ചുമതലക്കൊപ്പമാണ് കെഎസ്ആർടിസിയുടെ ചുമതലയും നിർവഹിക്കുന്നത്.

നിലവിൽ കെഎസ്ആർടിസി, കെഎസ്ആർടിസി- സ്വിഫ്റ്റ്‌ എന്നിവയുടെ പൂർണ ചുമതല പ്രമോജ് ശങ്കറിനായിരിക്കും. അതേസമയം രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇടതു മുന്നണിയിലെ ധാരണ പ്രകാരം ഗതാഗത വകുപ്പ് മന്ത്രി മാറും. ഈ സാഹചര്യത്തിൽ ബിജു പ്രഭാകർ കെഎസ്ആർടിസിയിലേക്ക് തിരിച്ചുവരുമോ എന്ന ചർച്ചകളും സജീവമാണ്.

കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി വേണുവിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയെ നേരിൽ കണ്ടാണ് ബിജു പ്രഭാകർ ഇക്കാര്യം ആവശ്യപ്പെട്ടത്. കെഎസ്ആർടിസി സിഎംഡി സ്ഥാനം തൻ്റെ അധിക ചുമതലയാണെന്നും ആ സ്ഥാനത്തേക്ക് പ്രത്യേകം ഒരാളെ നിയമിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ബിജു പ്രഭാകർ ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു.

2020 ജൂൺ 15നാണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ചുമതലയേൽക്കുന്നത്. ശമ്പള, പെൻഷൻ വിതരണ പ്രതിസന്ധി തുടർന്ന് ബിജു പ്രഭാകരനെതിരെ രൂക്ഷവിമർശനമാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നത്. തിരുവനന്തപുരം തിരുമലയിലെ ബിജു പ്രഭാകറിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് വരെ നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ന് ബിജു പ്രഭാകർ സിഎംഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്.

ALSO READ:KSRTC Janata Bus Service കെഎസ്‌ആർടിസി ജനത ബസ് സർവീസ് ആരംഭിക്കുന്നു, തിങ്കളാഴ്‌ച മുതല്‍ ഓടിതുടങ്ങും

എസിയിലിരുന്ന് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം: കെഎസ്‌ആർടിസി ജനത ബസ് സർവീസ് തിങ്കളാഴ്‌ച(സെപ്‌റ്റംബര്‍ 18) മുതൽ സർവീസ് ആരംഭിച്ചു (KSRTC starts Janata bus service from Monday). കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എസി ബസിൽ യാത്ര സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് കെഎസ്ആർടിസി ജനത ബസ് സർവീസ് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും രാവിലെ 7.15 ന് സർവീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. കെഎസ്‌ആർടിസി ജനത ബസിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. തലസ്ഥാനത്തെ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.