തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകൾ കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങൾക്കായി വാടകയ്ക്ക് നൽകും. കെഎസ്‌ആര്‍ടിസിയുടെ സ്‌കാനിയ, വോൾവോ, ഡീലക്‌സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് വാടകയ്ക്ക് നൽകുന്നത്. എന്നാൽ ബസുകൾ വാടകയ്ക്ക് നൽകുമ്പോൾ കിലോമീറ്ററിന് എത്ര രൂപ ഈടാക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.
എംഡി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ജില്ല ട്രാൻസ്‌പോർട് ഓഫിസർ ലോപസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഈ ആഴ്ചയ്ക്കകം തീരുമാനമുണ്ടാകാനാണ് സാധ്യത. ഇതോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂർ, മൂകാംബിക, ഗുരുവായൂർ, തുടങ്ങിയ സ്ഥലങ്ങളിൽ സംഘമായി പോകുവന്നവർക്ക് ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നതിനുള്ള സൗകര്യവും കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ എർപ്പെടുത്തി.
പ്രത്യേക ടൂർ പാക്കേജുകൾക്കായി ബഡ്‌ജറ്റ് ടുറിസം പദ്ധതി എന്ന പേരിൽ സിറ്റി യൂണിറ്റ് കേന്ദ്രികരിച്ച് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ടൂർ പാക്കേജുകൾ സംബന്ധിച്ച വിവരങ്ങൾക്കായി 8078023692, 9447031444, 9446970040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൺട്രോൾ റൂം: 04712463799, 9447071021