ETV Bharat / state

കരമനയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു; റിട്ടയേര്‍ഡ് അധ്യാപിക മരിച്ചു - റിട്ടയേര്‍ഡ് അധ്യാപിക മരിച്ചു

അമിത വേഗതയിലെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ചിട്ടു. തെറിച്ച് വീണ അധ്യാപികയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. അപകടം ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ. ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍.

KSRTC bus accident in karamana Thiruvanathapuram  KSRTC bus accident  bus accident in karamana Thiruvanathapuram  Thiruvanathapuram news updates  lates news in Thiruvanathapuram
വാഹനാപകടത്തില്‍ റിട്ടയേര്‍ഡ് അധ്യാപിക മരിച്ചു
author img

By

Published : Jan 21, 2023, 5:09 PM IST

തിരുവനന്തപുരം: കരമനയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ റിട്ടയേര്‍ഡ് അധ്യാപിക മരിച്ചു. കാക്കാമൂല സ്വദേശിനി ലില്ലിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഭര്‍ത്താവ് രവീന്ദ്രനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് അപകടം. രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ ലില്ലിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുന്നമോട് ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു ലില്ലി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രവീന്ദ്രന്‍റെ നില തൃപ്‌തികരമാണ്. റിട്ടയേര്‍ഡ് ഗ്രേഡ് എസ്ഐയാണ് രവീന്ദ്രന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.