ETV Bharat / state

KSEB on Power Shortage 'വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം', ഉപഭോക്താക്കളോട് അഭ്യര്‍ഥനയുമായി കെഎസ്‌ഇബി - KSEB

KSEB about Power crisis: സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ സാങ്കേതിക തകരാര്‍. വൈകുന്നേരം ആറ് മുതല്‍ 11 വരെ ഉപയോഗം കുറക്കാന്‍ നിര്‍ദേശവുമായി കെഎസ്‌ഇബി. കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ട് കുറവെന്ന് വിശദീകരണം.

KSEB on Power Shortage  വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണം  ഉപഭോക്താക്കളോട് അഭ്യര്‍ഥനയുമായി കെഎസ്‌ഇബി  കെഎസ്‌ഇബി വാര്‍ത്തകള്‍  കെഎസ്‌ഇബി പുതിയ വാര്‍ത്തകള്‍  കെഎസ്‌ഇബി വൈദ്യുതി ക്ഷാമം  വൈദ്യുതി പ്രതിസന്ധി  വൈദ്യുതി നിയന്ത്രണം  കെഎസ്ഇബി  കെഎസ്ഇബി വാര്‍ത്തകള്‍  കെഎസ്ഇബി പുതിയ വാര്‍ത്തകള്‍  കെഎസ്ഇബി പ്രതിസന്ധികള്‍  KSEB about Power crisis  KSEB  KSEB news updates
KSEB on Power Shortage
author img

By ETV Bharat Kerala Team

Published : Aug 23, 2023, 5:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി (KSEB). സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച് കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് കെഎസ്ഇബിയുടെ (KSEB) മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന വൈദ്യുതിയില്‍ ഏകദേശം 300 മെഗാവാട്ട് കുറവാണുണ്ടായിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് ഒഴിവാക്കുന്നതിനായുള്ള സഹകരണമാണ് കെഎസ്ഇബി (KSEB) ആവശ്യപ്പെട്ടിരിക്കുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ (Electric Devices) പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നാണ് ആവശ്യം.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാങ്കേതിക തകരാറിന് മുമ്പ് തന്നെ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി രൂക്ഷമാണ് (Electric crisis). ഉത്പാദനം കുറഞ്ഞത് കൊണ്ട് തന്നെ ഉയര്‍ന്ന വിലയില്‍ വൈദ്യുതി വാങ്ങിയാല്‍ മാത്രമെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. റദ്ദാക്കിയ വില കുറഞ്ഞ കരാറുകളില്‍ നിന്നും ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ (Regulatory Commission) അനുമതി നല്‍കിയെങ്കിലും കരാര്‍ റദ്ദായതിനാല്‍ കമ്പനികള്‍ വൈദ്യുതി കഴിഞ്ഞ രണ്ട് ദിവസവും നല്‍കിയിരുന്നില്ല.

കരാറിലെ യാഥാര്‍ഥ തുക ലഭിക്കണമെന്നും കല്‍ക്കരി കെഎസ്ഇബി (KSEB) ഉറപ്പ് വരുത്തണമെന്നുമാണ് കമ്പനികളുടെ ആവശ്യം. 365 മെഗാവാട്ട് വൈദ്യുതിയാണ് ഈ കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇവര്‍ പിന്മാറിയതോടെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരമായി ബോര്‍ഡ് 200 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നു.

ഇത് സെപ്‌റ്റംബര്‍ അഞ്ചിന് തുറക്കും. ഇതില്‍ നിന്നും സെപ്‌റ്റംബര്‍ 20 മുതല്‍ വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. അടുത്ത മഴക്കാലത്ത് പകരം നല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡറും ബോര്‍ഡ് വിളിച്ചിട്ടുണ്ട്. ബോര്‍ഡിന് വൈദ്യുതി നല്‍കാന്‍ കമ്പനികള്‍ തയാറാകാത്ത സ്ഥിതിയുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരും.

ഇത് സംബന്ധിച്ച് നിരവധി യോഗങ്ങള്‍ വൈദ്യുത മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി (Minister K Krishnankutty) വിളിച്ച് ചേര്‍ത്തിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം വകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുടെ (CM) നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.

സംസ്ഥാനം നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇക്കഴിഞ്ഞ 16ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയുടെ (Minister K Krishnankutty) നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. കെഎസ്‌ഇബി (KSEB) ചെയര്‍മാന്‍, ഡയറക്‌ടര്‍, ഹോം സെക്രട്ടറി എന്നിവര്‍ അടക്കമുള്ളവരാണ് യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ മഴയുടെ തോത് കുറഞ്ഞതാണ് നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

ഡാമുകളില്‍ (Dam) സംഭരണ ശേഷിയുടെ 30 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthuppally byelection) നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് അതിനുള്ള സാധ്യത കുറവാണ്. ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നടപടി നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പ്രയാസം സൃഷ്‌ടിക്കുമെന്നത് കൊണ്ട് അതിനുള്ള സാധ്യതയും കുറവാണ്. വിഷയത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഉത്തമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിക്ക് (CM) വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.