തിരുവനന്തപുരം: :സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ എം.എൽ.എ.
സമരക്കാരെ ഡി. വൈ.എഫ്.ഐയുടെ ബ്രോക്കർ പണിയിലല്ല മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണേണ്ടതെന്നും സമരക്കാരുടെ ന്യായമായ വാദങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ശബരീനാഥൻ പറഞ്ഞു. സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിവരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. താത്‌കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന നടപടി നിർത്തി വച്ചത് പ്രഹസനം മാത്രമാണെന്നും അതിൽ ആത്മാർത്ഥതയില്ലെന്നും സർക്കാർ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.