തിരുവനന്തപുരം: ലോക്‌ഡൗണിൽ പ്രതിസന്ധിയിലായി ഇതര സംസ്ഥാന പ്രതിമ നിർമ്മാതാക്കൾ. രാജസ്ഥാനിൽ നിന്നുള്ള ശിൽപികളാണ് ലോക്‌ഡൗണിൽ ദുരിതത്തിലായത്. ദേവ ശിൽപങ്ങളാണ് ഇവർ പ്രധാനമായും വിൽപന നടത്തുന്നത്.
വിഷു വിപണി ലക്ഷ്യമിട്ട് അഞ്ച് ലക്ഷം രൂപ വായ്‌പയെടുത്താണ് ഇവർ മൂവായിരത്തോളം കൃഷ്‌ണ ശിൽപങ്ങൾ നിർമ്മിച്ചത്. എന്നാൽ കൊവിഡ് വ്യാപനവും ലോക്‌ഡൗൺ നിയന്ത്രണങ്ങളും ഇവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. വിഷുവിന് പ്രതിമ വിൽപന കുറഞ്ഞതോടെ പട്ടിണിയിലാണ് കുടുംബങ്ങൾ. മൂന്നു ദിവസം കൂടുമ്പോൾ പഞ്ചായത്ത് നൽകുന്ന അഞ്ച് കിലോ അരിയും ഉള്ളിയും ഉരുളകിഴങ്ങുമാണ് ഈ കുടുംബങ്ങളുടെ ഏക ആശ്രയം. എന്നാൽ പന്ത്രണ്ടും പതിനാലും അംഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് കിട്ടുന്ന സഹായം തികയാത്ത അവസ്ഥയാണ്. മലയാളികളുടെ ആലോഷങ്ങള്‍ക്ക് നിറം പകരുന്ന തൊഴിലാളികൾക്ക് ആശങ്കാജനകമാണ് ഈ ലോക്‌ഡൗൺ ദിനങ്ങൾ.