ETV Bharat / state

Mofiya Parveen Suicide| സര്‍ക്കാര്‍ സിഐ സുധീറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി കെ സുധാകരന്‍ - KPCC President K Sudhakaran

K Sudhakaran on CI Sudheer suspension| സിഐ സുധീറിനെ സ്ഥലം മാറ്റി ആദ്യം സംരക്ഷിച്ചു. ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കെ സുധാകരന്‍.

കെ സുധാകരന്‍  സുധീര്‍ സസ്‌പെന്‍ഷന്‍ സുധാകരന്‍  ci sudheer suspension  mofiya parveen suicide  സുധാകരന്‍ മൊഫിയ ആത്മഹത്യ  K Sudhakaran on CI Sudheer suspension
Mofiya Parveen Suicide| സര്‍ക്കാര്‍ സിഐ സുധീറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി കെ സുധാകരന്‍
author img

By

Published : Nov 26, 2021, 3:06 PM IST

തിരുവനന്തപുരം: സിഐ സുധീര്‍ ഉത്തരവാദിത്തത്തോടെ പ്രതികരിച്ചെങ്കില്‍ മൊഫിയ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഭവത്തെ ന്യായീകരിച്ചത് പരിതാപകരമാണ്.

സത്രീ സംരക്ഷണത്തിന് മതില്‍ കെട്ടിയ പാര്‍ട്ടിയാണ് സിപിഎം. സ്ത്രീ സംരക്ഷണം വേണ്ട, ദ്രോഹിക്കാതെയിരുന്നൂടെയെന്നും സുധാകരന്‍ പറഞ്ഞു. എണ്ണിയാലൊടുങ്ങാത്ത ആത്മഹത്യയും കൊലപാതകവുമാണ് നടന്നത്.

സിഐയെ സ്ഥലം മാറ്റി ആദ്യം സംരക്ഷിച്ചു. നിസംഗനും വായ തുറക്കാത്ത ഒരു മുഖ്യമന്ത്രിയുമായി പിണറായി മാറരുത്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തടസമെന്തെന്നും സുധാകരന്‍ ചോദിച്ചു.

കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. കോണ്‍ഗ്രസ് ആലുവയില്‍ നടത്തിയത് അഹിംസ സമരമാണെന്നും സുധാകരന്‍ പറഞ്ഞു.

Also read: Mofiya Parveen suicide: സുധീറിനെതിരെ പരാതി ഇതാദ്യമല്ല, പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.