ETV Bharat / state

ജിതിന്‍റെ ജാമ്യം നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തി, യഥാര്‍ഥ പ്രതി കാണാമറയത്തെന്നും കെ സുധാകരന്‍ - നീതിന്യായ വ്യവസ്ഥ

കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എകെജി സെന്‍റർ ആക്രമണക്കേസിൽ ജിതിനെ അറസ്റ്റ് ചെയ്‌തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

kpcc president k sudhakaran  bail granted to akg centre attack accused  akg centre attack  എകെജി സെന്‍റര്‍ ആക്രമണം  എകെജി സെന്‍റര്‍ ആക്രമണം പ്രതിക്ക് ജാമ്യം  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  കെ സുധാകരന്‍ ജിതിന്‍റെ ജാമ്യം  ജിതിന് ജാമ്യം  എകെജി സെന്‍റര്‍ ആക്രമണക്കേസ്  നീതിന്യായ വ്യവസ്ഥ  കെ സുധാകരന്‍
ജിതിന്‍റെ ജാമ്യം നീതിന്യായ വ്യവസ്ഥയുടെ യശസ് ഉയര്‍ത്തി, യഥാര്‍ഥ പ്രതി കാണാമറയത്ത്: കെ സുധാകരന്‍
author img

By

Published : Oct 21, 2022, 7:13 PM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. സര്‍ക്കാരും പൊലീസും ഭരണമുന്നണിയും കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരം കൂടിയാണ് ജിതിന് ജാമ്യം ലഭിച്ച സംഭവം. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിനെ അറസ്റ്റ് ചെയ്‌തതെന്നും കെ സുധാകരൻ വ്യക്തമാക്കി.

സുധാകരൻ പറയുന്നു: കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തും എന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ജിതിന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന സാഹചര്യത്തെളിവുകളും ശാസത്രീയ തെളിവുകളും പൊള്ളയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഇടയായത് ജാമ്യം ലഭിക്കുന്നതിന് സഹായകമായി. അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും പരസ്‌പര വിരുദ്ധമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഈ വൈരുദ്ധ്യം കോടതിക്കും ബോധ്യമായെന്നും കെ സുധാകരൻ പറഞ്ഞു.

പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെളിവുകളും ഉപകഥകളും പൊലീസ് തയാറാക്കുകയായിരുന്നു. ഈ കേസിലെ യഥാര്‍ഥ പ്രതി ഇപ്പോഴും കാണാമറയത്ത് സിപിഎം സംരക്ഷണയില്‍ കഴിയുകയാണ്. സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശം അനുസരിച്ചാണ് ക്രൈം ബ്രാഞ്ച് ഈ അന്വേഷണം നടത്തിയത്. പടക്കമേറിന്‍റെ യഥാര്‍ഥ സൂത്രധാരന്മാര്‍ എകെജി സെന്‍ററിലിരുന്ന് കേസ് അന്വേഷണത്തെ നിയന്ത്രിക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

ഈ സംഭവം നടക്കുന്നതിന് മുന്‍പും ശേഷവും സിപിഎം നേതാക്കളുടെ മൊബൈല്‍ നമ്പറിലേക്ക് വന്നിട്ടുള്ള കോളുകൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താവുന്നതേയുള്ളൂ. എന്നാൽ അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പൊലീസിനില്ല. കള്ളക്കേസില്‍ കുരുക്കി വേട്ടയാടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നതുവരെ കെപിസിസി ശക്തമായ നിയമ പോരാട്ടം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read: എകെജി സെന്‍റർ ആക്രമണം : ഒന്നാം പ്രതി ജിതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.