തിരുവനന്തപുരം : കെ.സുധാകരൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള കെ.പി.സി.സിയുടെ ആദ്യ സമ്പൂർണ യോഗം നവംബർ രണ്ടിന് ചേരും. പുനസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11ന് ഇന്ദിര ഭവനിലാണ് യോഗം.
Also Read: സംസ്ഥാനത്ത് 5297 പേര്‍ക്ക് കൂടി COVID 19 ; 78 മരണം
സംഘടനാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണത്തിൻ്റെ ഉദ്ഘാടനം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ തിങ്കളാഴ്‌ച നിർവഹിച്ചിരുന്നു. അംഗത്വ വിതരണം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ചെറിയാൻ ഫിലിപ്പിന് യോഗത്തിൽ കോൺഗ്രസ് അംഗത്വം നൽകും. പുനസംഘടിപ്പിക്കപ്പെട്ട നിർവാഹക സമിതിയുടെ യോഗം നവംബർ മൂന്നിന് രാവിലെ പത്തിന് ചേരും.